Image

ആര്‍. ബാലകൃഷ്‌ണപിള്ളയെ തീവ്രപരിചരണവിഭാഗത്തിലേക്ക്‌ മാറ്റി

Published on 30 September, 2011
ആര്‍. ബാലകൃഷ്‌ണപിള്ളയെ തീവ്രപരിചരണവിഭാഗത്തിലേക്ക്‌ മാറ്റി
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ളയെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന്‌ തീവ്രപരിചരണവിഭാഗത്തിലേക്ക്‌ മാറ്റി. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബാലകൃഷ്‌ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‌ ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവവും തുടര്‍ന്ന്‌ ഇക്കാര്യം വിശദീകരിക്കാനായി പിള്ള ഒരു ചാനല്‍ റിപ്പോര്‍ട്ടറോട്‌ സംസാരിച്ചതും വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ പിള്ളയുടെ അസുഖം മൂര്‍ച്ഛിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക