Image

മോഡിക്കെതിരെ മൊഴി നല്‍കിയ ഐ.പി.എസ്‌ ഓഫീസര്‍ അറസ്റ്റില്‍

Published on 30 September, 2011
മോഡിക്കെതിരെ മൊഴി നല്‍കിയ ഐ.പി.എസ്‌ ഓഫീസര്‍ അറസ്റ്റില്‍
ഗാന്ധിനഗര്‍: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുജറാത്ത്‌ കലാപ കേസില്‍ മൊഴി നല്‍കിയ ഐ.പി.എസ്‌ ഓഫീസര്‍ സഞ്‌ജീവ്‌ ഭട്ടിനെ ഗുജറാത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഇന്‍റലിജന്‍സ്‌ ബ്യുറോയില്‍ ഭട്ടിന്‍െറ സഹപ്രവര്‍ത്തകനായ കെ.ഡി. പന്തിന്‍െറ പരാതിലാണ്‌ അറസ്റ്റ്‌. ഗുജറാത്ത്‌ കലാപക്കേസിന്റെ സത്യവാങ്‌മൂലത്തില്‍ മോഡിയുടെ പേര്‌ ഉള്‍പ്പെടുത്താന്‍ പന്തിനെ ഭട്ട്‌ നിര്‍ബന്ധിച്ചുവെന്നാണ്‌ കേസ്‌. ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക