Image

പള്ളിപ്പെരുന്നാള്‍ (കവിത: ഗ്രേസി ജോര്‍ജ്ജ്‌)

Published on 26 June, 2013
പള്ളിപ്പെരുന്നാള്‍ (കവിത: ഗ്രേസി ജോര്‍ജ്ജ്‌)
കൈയ്യില്‍ തടഞ്ഞൊരാ നാണയത്തുട്ടിനെ
തൂവാലത്തുമ്പില്‍ പൊതിഞ്ഞീടവെ
ഉള്ളതില്‍ മെച്ചമായലക്കി വെളുപ്പിച്ച
കുഞ്ഞുടുപ്പിട്ടു ഞാന്‍ നില്‌ക്കും നേരം
കൂട്ടിനായെത്തിയ ചേച്ചിയുമായ്‌ ഞാന്‍
വഴിനീളെ കൂട്ടിക്കിഴിക്കലുകള്‍

കുപ്പിവളകളും പൗഡറും വാങ്ങണം
ഒത്താല്‍ ഒരൈസ്‌ക്രീമും പപ്പാതി ആക്കണം
കാടുകള്‍, തോടുകള്‍, പാടങ്ങള്‍ പലവഴി
ദൂരങ്ങള്‍ ഏറെ കടന്നുപോയി

ദൂരത്ത്‌ നിന്നേ കേള്‍ക്കുന്നതുണ്ടല്ലൊ-
വാണിഭക്കാരന്റെ കുഴല്‍വിളികള്‍
കോലിന്റെ തുമ്പത്തായി കാറ്റില്‍പ്പറക്കുന്നു
വീര്‍ത്ത ബലൂണിന്റെ നിറക്കുട്ടങ്ങള്‍
ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല
വാണിഭക്കാരോ ഏറെയുണ്ട്‌.

കുഞ്ഞുമനസ്സിനും കാപട്യം തോന്നാത്ത
വാണിഭക്കാരന്റെ മുന്നിലെത്തി
വളകള്‍തന്‍ കൂമ്പാരം കണ്ടുകണ്ടങ്ങനെ
പലതും പലതും അണിഞ്ഞുനോക്കി
ഒരുവളകണ്ടപ്പോള്‍, ഭംഗിയും കണ്ടപ്പോള്‍
ഏറെക്കൊതിപൂണ്ടതണിഞ്ഞു നോക്കി

വാണിഭക്കാരന്റെ വിലയോളമെത്താത്ത
നാണയത്തുട്ടിനെ ഓര്‍ത്ത നേരം
തിരികെക്കൊടുക്കാനായ്‌ ഊരുവാന്‍ പറ്റാതെ
വെന്തു വിയര്‍ത്തങ്ങ്‌ നിന്നുപോയി..
ഞങ്ങള്‍ തന്‍ നിസ്സഹായത കാണുവാന്‍ വന്നവര്‍
ചുറ്റിലും വന്‍മതിലായി നിന്നു.

പരിഹാസച്ചിരികള്‍ തന്‍ അലകള്‍ പടര്‍ന്നപ്പോള്‍
ചങ്കില്‍ തുടിപ്പുകള്‍ കൂടിക്കൂടി..
ചേച്ചി തന്‍ കണ്ണുകള്‍ ഈറനണിഞ്ഞതും
ദൈന്യതയാര്‍ന്നൊരെന്‍ മിഴികള്‍ കണ്ടും
കൈനീട്ടി നില്‍ക്കുന്ന വാണിഭക്കാരന്റെ
ചുണ്ടിലും സഹതാപ ചിരി വിടര്‍ന്നു.

വിയര്‍പ്പില്‍ കുതിര്‍ത്തതാം
തൂവാലത്തുമ്പിലെ
നാണയത്തുട്ടതു കണ്ടനേരം
`ഉള്ളതു തന്നോളൂ....
വളയതെടുത്തോളൂ'

കനിവാര്‍ന്ന ശബ്‌ദത്തിനുടമയായി
ഉള്ളിന്റെ ഉള്ളിലൊ
പൂത്തിരി കത്തിച്ചപോല്‍
കാവടി കണ്ടപോല്‍ നിന്നുപോയി
പഞ്ചവാദ്യങ്ങളും, ബാന്റു മേളങ്ങളും
ആവോളം ഉള്ളിലേയ്‌ക്കാഞ്ഞു വീശി..

എന്തിന്‌? പള്ളിയും പാട്ടുകുര്‍ബാനയും
കനിവിന്റെ ഉറവകള്‍ ഇല്ലെന്നാകില്‍..
വാണിഭക്കാരന്റെ കനിവാര്‍ന്ന രൂപത്തില്‍
`ദൈവത്തെ' കണ്ടപോല്‍ തോന്നിപ്പോയി...!

കൗമാരപ്രായത്തില്‍ നിറവിലും
നിറയാത്ത വയറുമായ്‌ വളര്‍ന്നു ഞാന്‍ കാലത്തിനൊപ്പമാ
എക്കാലമൊക്കെയും പള്ളികള്‍ തീര്‍ക്കുമേ
പള്ളിപ്പെരുന്നാളിന്‍ മത്സരവേദികള്‍

എത്രയോ നോട്ടുകള്‍, നോട്ടുകൂമ്പാരങ്ങള്‍
വര്‍ണ്ണങ്ങള്‍ ചാലിച്ചെരിഞ്ഞീടുന്നു
എരിയുന്ന വയറുമായ്‌ നോക്കിനിന്നീടുമ്പോള്‍
ഒരു സന്ദേഹം മാത്രം ബാക്കി നിന്നു..

ആകാശവിസ്‌മയ കാഴ്‌ചകണ്ടീശ്വരന്‍
താളം പിടിച്ചുവോ,
കണ്‍പൊത്തിയൊ...?
താളം പിടിച്ചുവോ
ചെവി പൊത്തിയൊ...?
പള്ളിപ്പെരുന്നാള്‍ (കവിത: ഗ്രേസി ജോര്‍ജ്ജ്‌)
Join WhatsApp News
വിദ്യാധരൻ 2013-06-27 15:35:41
താളത്തിൽ എത്തിയോരിക്കവിത  (താളം എപ്പോഴും നല്ലത് തന്നെ )
ഓളം ഇളക്കി ഉള്ളിൽ (ഞാൻ ഇളക്കുന്നു എന്നൊരു പരാതിയുണ്ട് )
നല്ലൊരു കവിത കണ്ടാൽ 
ഉള്ളം കുളിർക്കുമെന്റെ 
കാട് കയറുകയില്ല (ഞാൻ കാടുകയറുന്നു എന്നും പരാതി )
ചാടുവാക്കും ചുരുക്കും 
പള്ളികൾ ക്ഷേത്രങ്ങൾ എല്ലാം 
കള്ളന്മാർ മേയുന്ന വേദി 
പള്ളി പെരുന്നാളിൻ പേരിൽ 
കൊള്ളയടിപ്പവർ ഏറെ 
തന്ത്രികൾ വൈദികർ കപ്പ്യാർ 
തന്ത്രങ്ങൾ മെനയുമ്പോൾ ഉള്ളിൽ 
തരിവള കരിവള കിലുക്കി 
തരികട കാട്ടുവോർ പുറമെ 
കയ്യിൽ തരിവള കേറ്റി 
പയ്യെ കീശകൾ തപ്പും 
കള്ളന്മാർ വാഴുമാ ഗുഹയിൽ 
ഉള്ളം കലങ്ങി വന്നു 
ആട്ടി പുറത്താക്കാൻ യേശു 
ചാട്ടവാറു മായ് 
തട്ടിതെറിപ്പച്ചവനെല്ലാം 
തട്ടിപ്പുകാരുടെ മേശേം 
തരിവള കരിവള പൊട്ടി 
തരികടക്കാരുമോടി 
തന്ത്രികൾ വൈദികർ കപ്പ്യാർ 
തന്ത്രത്തിൽ മെല്ലെ വലിഞ്ഞു 
കുതന്ത്രങ്ങൾ ഓരോന്ന് മെനെഞ്ഞു 
ചതിയിൽ യേശുവേ കൊല്ലാൻ 
തൂക്കി അവനെ ക്രൂശിൽ 
തൂക്കി തിരുടരിൻ നടുവിൽ 
കാലങ്ങൾ മെല്ലെ നീങ്ങി 
കോലങ്ങൾ എല്ലാം മാറി 
പള്ളിപെരുനാളും പോയി 
എല്ലാം സിനിമാറ്റിക്കായി 
തരിവള കരിവള കിലുങ്ങി 
തരുണിമണികൾ എത്തി 
യേശുവിൻ പേരിൽ ഓരോ 
ആശിർവാദവും ചൊല്ലി 
ഭൂമിയിൽ സ്വർഗ്ഗംമെത്തി 
ആമേൻ എല്ലാരും  ചൊല്ലി 

Soby Joseph 2013-06-26 20:10:27

The palliperunal poem is a good one. The poet saw god in bangle (Vala) merchant. Normally many of our people attend churches and temples to see god up there. There they see the god’s men in the form of priests. But many of them are after the money and power and they are not even role models. But the poet here sees reflections of god by the actions of a poor bagel merchant. 

Raju Thomas 2013-06-27 05:27:06
ഹാവൂ! ഇതാൻ കവിതയ്ക്ക് താളമുണ്ടായാലുള്ള ഗുണം.
വിദ്യാധരൻ 2013-06-27 18:49:49
"കള്ളന്മാർ വാഴുമാ ഗുഹയിൽ 
ഉള്ളം കലങ്ങി വന്നു 
ആട്ടി പുറത്താക്കാൻ യേശു 
ചാട്ടവാറുമായോരിക്കൽ"  എന്ന് വായിക്കുക 
Anthappan 2013-06-27 19:59:26
The 'Pally perunnaal' written by Gracy George and it's dissection by Vidhyadharan with his poem bring out the contrast of the society where we live in. The two innocent sisters trying to buy the bangles with the little money they have and getting  exploited by the bangle seller is the true reflection of what was happening in the Church surroundings and temple.  Only a brilliant critique can pick it up and enhance it to show the big picture of what is happening in the contempory  society  by cleaving it with the story of Jesus expelling the traders from the Jeruselem Church.  And, Vidhyadharan has done it well. Congratulations
Rachel Thomas 2013-09-24 03:53:01
What a great pernnal.The writer can add more and more poems.When we look down to our heart we can see many topics for writing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക