Image

അല്‍ക്വയ്‌ദ നേതാവ്‌ അന്‍വര്‍ അല്‍ - അവ്‌ലാക്കി കൊല്ലപ്പെട്ടു

Published on 01 October, 2011
അല്‍ക്വയ്‌ദ നേതാവ്‌ അന്‍വര്‍ അല്‍ - അവ്‌ലാക്കി കൊല്ലപ്പെട്ടു
സനാ: അല്‍ ഖായിദ നേതാവ്‌ അന്‍വര്‍ അല്‍ - അവ്‌ലാക്കി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇത്‌ സംബന്ധിച്ചുള്ള സ്ഥിരീകരണം യെമന്‍ പ്രതിരോധ മന്ത്രാലയം നടത്തി. യുഎസ്‌ പൗരനായ ഇയാള്‍ യെമന്‍ താവളമാക്കി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം പുരോഹിതനാണ്‌.സൗദി അറേബ്യയോടു ചേര്‍ന്നുകിടക്കുന്ന യെമന്റെ ഉത്തര പ്രവിശ്യയായ അല്‍-ജ്വാഫില്‍ വെള്ളിയാഴ്‌ച രാവിലെയായിരുന്നു വ്യോമാക്രമണം.

അല്‍ ഖായിദയുടെ പ്രമുഖനായിരുന്ന ഇയാള്‍ 2009ല്‍ യുഎസിലേക്കുള്ള യാത്രാവിമാനത്തില്‍ ബോംബ്‌ വയ്‌ക്കാന്‍ പദ്ധതിയിട്ടിരുന്നു. ആ വര്‍ഷംതന്നെ യുഎസ്‌ സൈനിക താവളത്തില്‍ 13 പേരെ വധിച്ച യുഎസ്‌ പട്ടാള മനഃശാസ്‌ത്രജ്‌ഞനുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്‌.

അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങളുടെ മിസൈല്‍ ആക്രമണത്തിലാണ്‌ ഇയാള്‍ കൊല്ലപ്പെട്ടതെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക