Image

നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു, വില്യം ഫ്രാന്‍സിസ് വരന്‍

Published on 29 June, 2013
നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു, വില്യം ഫ്രാന്‍സിസ് വരന്‍
പ്രശസ്ത മലയാളം, തമിഴ് നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു. പ്രശസ്ത കീബോര്‍ഡിസ്റ്റും നിരവധി സിനിമാ പിന്നണി ഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്യം ഫ്രാന്‍സിസാണ് വരന്‍. പ്രണയ വിവാഹമാണ്. കഴിഞ്ഞ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു.

ബോഡി ഗാര്‍ഡ് എന്ന ലാല്‍ ചിത്രത്തില്‍ നയന്‍താരയോടൊപ്പം ശ്രദ്ധേയമായ അഭിനയം കഴ്ചവെച്ചിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഗുലുമാല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന ചിത്രത്തിലാണ് മിത്ര മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മിത്ര.

2012ല്‍ അമേരിക്കയില്‍ നടന്ന ഒരു താരനിശയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മിത്രയും വില്യമും കണ്ടുമുട്ടുന്നത്. പിന്നീട് ആ സൗഹൃദം വളരുകയും പ്രണയത്തിന് വഴി മാറുകയുമായിരുന്നു. തൃശ്ശൂര്‍ താലോര്‍ സ്വദേശിയായ വില്യം മലയാള സിനിമയില്‍ നിരവധി സംഗീത സംവിധായകര്‍ക്കായി പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. അരികെ, തിരുവമ്പാടി തമ്പാന്‍ ലാപ്‌ടോപ്പ് തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുന്ന വി.കെ.പ്രകാശിന്റെ ചിത്രം മഴനീര്‍ തുള്ളികളും കമലിന്റെ 'നടന്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും വില്യമാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.
നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു, വില്യം ഫ്രാന്‍സിസ് വരന്‍നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു, വില്യം ഫ്രാന്‍സിസ് വരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക