സൂപ്പര്‍ നായകന്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ റിമ കല്ലിംഗല്‍ നായിക. ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്ററിലാണ് റിമ മമ്മൂട്ടിയുടെ നായികയാകുന്നത്. ചഅക്ബര്‍ അലി ഖാന്‍ എന്ന അധോലോക നായകനയാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്.
സോള്‍ട്ട് & പെപ്പറിന് ശേഷം ആഷിക് അബു പ്രഖ്യാപിച്ച പ്രോജക്ടാണ് ഗ്യാങ്സ്റ്റര്‍. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ചിത്രം വൈകുകയായിരുന്നു.
മമ്മൂട്ടിയ്ക്കും റിമയ്ക്കും പുറമെ യുവനായകന്‍ ഫഹദ് ഫാസില്‍, ഡാ തടിയാ ഫെയിം ശേഖര്‍ മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യും. ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും.
ഗ്യാങ്സ്റ്റാറില്‍ മമ്മൂട്ടിയുടെ നായികയാവുന്നത് മീരാജാസ്മിന്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.