Image

ജര്‍മനിയില്‍ തൊഴിലില്ലായ്‌മ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 01 October, 2011
ജര്‍മനിയില്‍ തൊഴിലില്ലായ്‌മ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്‌മ ഇരുപതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. സെപ്‌റ്റംബറില്‍ 6.6 ശതമാനമാണ്‌ തൊഴിലില്ലായ്‌മയെന്ന്‌ ഫെഡറല്‍ ലേബര്‍ ഏജന്‍സി.

ഓഗസ്റ്റിനെ അപേക്ഷിച്ച്‌, തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ 149,000 പേരുടെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. ഒരു വര്‍ഷത്തിനിടെ 231,000 പേരുടെ കുറവുണ്‌ട്‌. ഇപ്പോള്‍ 2.79 മില്യന്‍ ആളുകള്‍ക്കാണ്‌ തൊഴിലില്ലാത്തത്‌. 1991നു ശേഷം തൊഴിലില്ലാത്തവരുടെ എണ്ണം 2.8 മില്യനില്‍ താഴെയെത്തുന്നത്‌ ഇതാദ്യമാണ്‌.

നിലവില്‍ ജര്‍മനിയിലെ മിക്ക മേഖലകളിലും നിരവധി ജോലി ഒഴിവുകള്‍ ഉണ്‌ടെങ്കിലും പല തൊഴില്‍ദാതാക്കളും പുതിയ ആളുകളെ ജോലിക്കായി റിക്രൂട്ട്‌ ചെയ്യുന്നില്ല. നഴ്‌സിംഗ്‌, എന്‍ജിനീയറിംഗ്‌, കമ്യൂണിക്കേഷന്‍, ഐറ്റി ഫീല്‍ഡുകളില്‍ അനേകം തസ്‌തികകള്‍ ഒഴിഞ്ഞുകിടപ്പുണ്‌ടെന്നാണ്‌ മാധ്യമ റിപ്പോര്‍ട്ട്‌. ചെലവു ചുരുക്കലിന്റെ പേരും പറഞ്ഞ്‌ തൊഴിലുടമകള്‍ നിസഹകരണം വച്ചു പുലര്‍ത്തുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക