Image

പോലീസ് കഥയുമായി മെമ്മറീസ്

Published on 02 July, 2013
പോലീസ് കഥയുമായി മെമ്മറീസ്
പൃഥ്വിരാജിന്റെ ഒരു പോലീസ് ചിത്രം കൂടി ഉടന്‍ തീയേറ്ററുകളിലെത്തും. ജിത്തു ജോസഫ് സംവിധാനംചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും കൊടൈക്കനാലിലുമായി പൂര്‍ത്തിയായി.

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറെ ഊര്‍ജ സ്വലനായ ഉദ്യോഗസ്ഥനായിരുന്നു സാം അലക്‌സ്. യുവത്വത്തിന്റെ സ്രരിപ്പും ആദര്‍ശധീരതയുമൊക്കെ സാം അലക്‌സിനെ ഏറെ ഉത്തരവാദിത്വങ്ങളിലേക്ക് നയിച്ചു. ഇത്രയും ആക്ടീവായി നില്‍ക്കുമ്പോഴായിരുന്നു സാം അലക്‌സിന്റെ ജീവിതത്തില്‍ പല സംഭവങ്ങളും അരങ്ങേറുന്നത്.

ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള അയാളുടെ വ്യഗ്രത അലസതയിലേക്ക് നയിച്ചു. സാം അലക്‌സിന് പിന്നീട് എന്തു സംഭവിച്ചു?

മാധ്യമപ്രവര്‍ത്തകയായ വര്‍ഷയുടെ സാന്നിധ്യം വീണ്ടും സംഭവങ്ങള്‍ക്ക് ഉണര്‍വു പകരാന്‍ സഹായിച്ചു. ഇത് സാം അലക്‌സിന്റെ ജീവിതത്തെയും ബന്ധപ്പെടുത്തിയപ്പോള്‍ സംഭവങ്ങള്‍ ഏറെ ഉദ്വേഗമാവുകയായിരുന്നു. മെമ്മറീസില്‍ പുതിയ വഴിത്തിരിവുണ്ടാകുന്നു ഇവിടെ.

വര്‍ഷയെ അവതരിപ്പിക്കുന്നത് മിയായാണ്. മേഘ്‌നാ രാജാണ് മറ്റൊരു നായിക. വിജയരാഘവന്‍, നെടുമുടി വേണു, സുരേഷ് കൃഷ്ണ, ശ്രീജിത് രവി, ഇര്‍ഷാദ്, വി.കെ. ബൈജു, ശ്രീകുമാര്‍, പ്രവീണ, ജിജോയ്, സീമാ ജി. നായര്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. സംവിധായകന്‍തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു.

ഷെല്‍ട്ടണ്‍, സെജോ ജോസ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സെജോ ജോണാണ്. സുജിത് വാസുദേവ് ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

വാഴൂര്‍ ജോസ്
പോലീസ് കഥയുമായി മെമ്മറീസ് പോലീസ് കഥയുമായി മെമ്മറീസ് പോലീസ് കഥയുമായി മെമ്മറീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക