Image

ബ്രിസ്റ്റോളില്‍ റാന്നി സ്വദേശി 39 കാരന്‍ മരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 01 October, 2011
ബ്രിസ്റ്റോളില്‍ റാന്നി സ്വദേശി 39 കാരന്‍ മരിച്ചു
ബ്രിസ്‌റ്റോള്‍: റാന്നി ഉതിമൂട്‌ സ്വദേശി ബ്രിസ്റ്റോളില്‍ മരിച്ചു. കുടല്‍ സംബന്ധമായ അസുഖം ബാധിച്ചു ബ്രിസ്റ്റോള്‍ ഫ്രഞ്ച്‌ ഹോസ്‌പ്പിറ്റലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന എബി എന്നു വിളിയ്‌ക്കുന്ന റോബിന്‍ ഫിലിപ്പാണ്‌ (39) വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെ മരിച്ചത്‌. ഷെറാംപ്‌ടണ്‍ നഴ്‌സിംഗ്‌ ഹോമില്‍ ജോലിചെയ്യുന്ന പ്രിയയാണ്‌ ഭാര്യ. മൂന്നുവയസുള്ള ലവീന ഏക മകളാണ്‌.

അസുഖത്തിന്‌ താല്‍ക്കാലികമായി ശമനം കിട്ടിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞയാഴ്‌ച എബിയെ ഡിസ്‌ചാര്‍ജ്‌ ചെയ്യാനിരിയ്‌ക്കെയാണ്‌ മരിച്ചത്‌. നെഞ്ചില്‍ അണുബാധയുണ്‌ടായതിനെ തുടര്‍ന്ന്‌ ആരോഗ്യനില വഷളാവുകയും ചെയ്‌ത എബി വെന്റിലേറ്ററിന്റെ സഹായത്താലാണ്‌ ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌.

റാന്നി ഉതിമൂട്‌ കൊരട്ടിക്കര കെ.പി. ഫിലിപ്പിന്റെ മകനാണ്‌ എബി. കോഴഞ്ചേരി ഇലന്തൂര്‍ സ്വദേശിനിയാണ്‌ പ്രിയ. എബിയുടെ നാട്ടുകാരനും ബ്രിസ്റ്റോള്‍ മാര്‍ത്തോമാ വലിയ പള്ളി വികാരിയുമായ ഫാ.എബ്രഹാമിന്റെ നേതൃത്വത്തില്‍ ബാക്കി നടപടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. എബിയുടെ രോഗാവസ്ഥയില്‍ സഹായിക്കാനായി പ്രിയയുടെ മാതാപിതാക്കള്‍ ബ്രിസ്റ്റോളില്‍ എത്തിയിരുന്നു. അടുത്ത നാളിലാണ്‌ അവര്‍ തിരികെ പോയത്‌.

ഇപ്പോള്‍ ഫ്രഞ്ച്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന്‌ ഉച്ചക്ക്‌ രണ്ടുമുതല്‍ മൂന്നുവരെ ഫ്രഞ്ച്‌ ആശുപത്രി ചാപ്പലില്‍ (പോസ്റ്റ്‌കോഡ്‌: ആട16 1 ഖഋ) പൊതു ദര്‍ശനത്തിന്‌ വെക്കും.
ബ്രിസ്റ്റോളില്‍ റാന്നി സ്വദേശി 39 കാരന്‍ മരിച്ചു
Join WhatsApp News
Abraham K Thomas 2024-01-24 14:31:24
Heartfelt Condolences Love you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക