Image

അബുദാബിയില്‍ വീട്ടമ്മമാര്‍ക്ക്‌ വനിതാ പൊലീസ്‌ പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കി

Published on 01 October, 2011
അബുദാബിയില്‍ വീട്ടമ്മമാര്‍ക്ക്‌ വനിതാ പൊലീസ്‌ പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കി
അബുദാബി: എമര്‍ജന്‍സി ആന്‍ഡ്‌ പബ്ലിക്‌ സേഫ്‌റ്റി മാനേജ്‌മെന്റിന്റെ സഹകരണത്തോടെ അല്‍ഐന്‍ കമ്യൂണിറ്റി പൊലീസ്‌ സ്‌റ്റേഷനില്‍ വനിതാ പൊലീസ്‌ 170 വീട്ടമ്മമാര്‍ക്ക്‌ പ്രഥമശുശ്രൂഷാ പരിശീലനം നല്‍കി. സായിദ്‌ ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹുമാനിറ്റേറിയന്‍ കെയറിന്റെയും ഫാമിലി ഡെവലപ്‌മെന്റിന്റെയും സഹകരണത്തോടെയായിരുന്നു പരിശീലനം.

വീട്ടമ്മമാരെ ആപത്‌ഘട്ടങ്ങളില്‍ പ്രഥമശുശ്രൂഷ നല്‍കാന്‍ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലനം. ചെറിയ മുറിവുകള്‍, പൊള്ളല്‍, പനി,എന്തെങ്കിലും വിഴുങ്ങിപ്പോകല്‍ തുടങ്ങി വീടുകളില്‍ കുട്ടികളിലും മുതിര്‍ന്നവരിലും സംഭവിക്കാവുന്ന അടിയന്തിര ചികില്‍സയ്‌ക്കാവശ്യമായി പ്രഥമ ശുശ്രൂഷാ പരിശീലനം സൈദ്ധാന്തികവും പ്രായോഗികവുമായ രീതിയിലാണു നല്‍കിയത്‌.
അബുദാബിയില്‍ വീട്ടമ്മമാര്‍ക്ക്‌ വനിതാ പൊലീസ്‌ പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക