Image

ഷാരൂഖിന് ആണ്‍കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ട്

Published on 03 July, 2013
ഷാരൂഖിന് ആണ്‍കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ട്
മുംബൈ: ഷാരൂഖിന് ആണ്‍കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ട്. മെയ് 27ന് വാടക ഗര്‍ഭപാത്രത്തിലാണ് ഷാരൂഖിന് ആണ്‍കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ട്. ഒരു മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മുംബൈ അഡീഷനല്‍ മുനിസിപ്പല്‍ കമ്മീഷ്ണറാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. 

വാടക ഗര്‍ഭപാത്രത്തില്‍ ഷാരൂഖാനും ഭാര്യ ഗൗരിക്കും മൂന്നാമത്തെ കുഞ്ഞ് പിറക്കുന്നുവെന്നും കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയെന്നും വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത വിവാദമായതോടെ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന് ആരോപിച്ച് നാഷനല്‍ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ഷാരൂഖിനും ഭാര്യ ഗൗരി ഖാനുമെതിരെ പരാതി നല്‍കിയിരുന്നു. 

ഇപ്പോള്‍ പിറന്ന കൂട്ടിയെ കൂടാതെ ഷാരൂഖ്- ഗൗരി ദമ്പതികള്‍ക്ക് ആര്യന്‍, സുഹാന എന്നീ രണ്ട് മക്കളുണ്ട്.
ഷാരൂഖിന് ആണ്‍കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക