Image

സോമാലിയന്‍ ജനതയ്‌ക്ക്‌ യു.എ.ഇയുടെ സഹായഹസ്‌തം

Published on 01 October, 2011
സോമാലിയന്‍ ജനതയ്‌ക്ക്‌ യു.എ.ഇയുടെ സഹായഹസ്‌തം
അബൂദബി: കടുത്ത ഭക്ഷ്യക്ഷാമവും മറ്റു ദുരിതങ്ങളും അനുഭവിക്കുന്ന സോമാലിയന്‍ ജനതക്ക്‌ ആശ്വാസം പകരാന്‍ യു.എ.ഇ ശ്രമം തുടരുന്നു. ഇതിന്‍െറ ഭാഗമായി 1,400 ടണ്‍ സാധനങ്ങളുമായി പ്രത്യേക കപ്പല്‍ സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെത്തി. പശ്ചിമ മേഖലയിലെ ഭരണാധികാരി പ്രതിനിധിയും റെഡ്‌ ക്രസന്‍റ്‌ ചെയര്‍മാനുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ സായിദ്‌ ആല്‍ നഹ്യാന്‍െറ നിര്‍ദേശപ്രകാരമാണിത്‌.

പ്രധാനമായും ഭക്ഷ്യവസ്‌തുക്കളും മരുന്നുകളുമാണ്‌ കപ്പലിലുള്ളത്‌. ഇതിനുപുറമെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ടെന്‍റുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികളും മറ്റുമുണ്ട്‌. സോമാലിയ റെഡ്‌ ക്രസന്‍റ്‌ സൊസൈറ്റിയുമായി ചേര്‍ന്നാണ്‌ അര്‍ഹരായവര്‍ക്ക്‌ സാധനങ്ങള്‍ വിതരണം ചെയ്യുക.
പോഷകാഹാര കുറവ്‌ നേരിടുന്ന സോമാലിയയിലെ ജനങ്ങളുടെ, പ്രത്യേകിച്ച്‌ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ യു.എ.ഇ സര്‍ക്കാറിന്‌ കീഴില്‍ വന്‍ തോതിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌. പോഷകാഹാരം ലഭ്യമാക്കുന്നതിന്‌ പുറമെ രോഗപ്രതിരോധ കുത്തിവെപ്പ്‌ ഉള്‍പ്പെടെയുള്ള നടപടികളുമുണ്ട്‌. യു.എ.ഇയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം നേരത്തേ സോമാലിയയില്‍ എത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക