Image

എയ്ഡ്‌സ് ബാധിച്ച രണ്ടുപേര്‍ക്ക് അര്‍ബുദചികിത്സയിലൂടെ രോഗശാന്തി

Published on 04 July, 2013
എയ്ഡ്‌സ് ബാധിച്ച രണ്ടുപേര്‍ക്ക് അര്‍ബുദചികിത്സയിലൂടെ രോഗശാന്തി

ലണ്ടന്‍: എച്ച്.ഐ.വി. ബാധിതരായ രണ്ടുപേര്‍ക്ക് അര്‍ബുദത്തിനുള്ള വിത്തുകോശചികിത്സ കഴിഞ്ഞതോടെ എയ്ഡ്‌സ് ഭേദമായി. അമേരിക്കയിലെ ബോസ്റ്റണിലാണ് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച സംഭവം. രണ്ട് രോഗികളും എച്ച്.ഐ.വി. പ്രതിരോധിക്കുന്നതിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇതിനിടെ ഇവര്‍ക്ക് രക്താര്‍ബുദം പിടിപെട്ടു.

ഇതിനുവേണ്ടി കോശം മാറ്റിവെച്ചുള്ള ചികിത്സ നടത്തിയശേഷം പരിശോധിച്ചപ്പോഴാണ് എയ്ഡ്‌സ് പൂര്‍ണമായും മാറിയതായി കണ്ടെത്തിയത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ തിമോത്തി ഹെന്റിക്, ബോസ്റ്റണ്‍ വിമന്‍സ് ആസ്പത്രിയിലെ ബ്രിങ്ഹാം എന്നിവര്‍ കോലാലംപുരില്‍ നടന്ന എയ്ഡ്‌സ് സൊസൈറ്റി സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍, അര്‍ബുദചികിത്സയെത്തുടര്‍ന്ന് എയ്ഡ്‌സ് മാറുന്നത് ഇതാദ്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എയ്ഡ്‌സിന് പിന്നാലെ രക്താര്‍ബുദം പിടിപെട്ട ജര്‍മന്‍കാരനായ തിമോത്തി റെയ് ബ്രൗണിനും ഈ രീതിയില്‍ എയ്ഡ്‌സ് മാറിയിരുന്നു. 2007ലാണ് ബ്രൗണിന് എയ്ഡ്‌സിന് പുറമെ രക്താര്‍ബുദം പിടിപെട്ടത്. ഇതേത്തുടര്‍ന്ന് മജ്ജ മാറ്റിവെക്കലിന് വിധേയമായ ബ്രൗണിന് എയ്ഡ്‌സ് ഭേദമായി.

എയ്ഡ്‌സ് ബാധിച്ച രണ്ടുപേര്‍ക്ക് അര്‍ബുദചികിത്സയിലൂടെ രോഗശാന്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക