ഹൈഡല്‍ബര്‍ഗ് : മലങ്കര കത്തോലിക്കാസഭയുടെ 81-മത് പുനരൈക്യവാര്‍ഷികം
ഒക്‌ടോബര്‍ 08 ന് ശനിയാഴ്ച്ച ഫ്രാങ്ക്ഫര്‍ട്ട് ഹെര്‍സ്ജീസു (Eckenheimer
Landstr.326, 60436 Frankfurt-Eckenheim) പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 02.00 ന് മലങ്കര സഭയുടെ നോര്‍ത്ത് അമേരിക്കാ എക്‌സാര്‍ക്കും
യൂറോപ്പ്-കാനഡാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. തോമസ് മാര്‍
യൗസേബിയോസ് തിരുമേനിയുടെ പ്രധാകാര്‍മ്മികത്വത്തില്‍ സമൂഹബലി നടത്തും.
തുടര്‍ന്ന് പള്ളി ഹാളില്‍ പുനരൈക്യവാര്‍ഷിക സമ്മേളനം നടക്കും. വിവിധ
പ്രതിനിഥികളുടെ ആശംസകളും, കലാപരിപാടികളും ഉണ്ടായിരിക്കും. ജര്‍മന്‍
പാസ്റ്റല്‍ കൗണ്‍സില്‍ നടത്തുന്ന ഈ പുനരൈക്യ വാര്‍ഷികത്തിന്
ഫ്രാങ്ക്ഫര്‍ട്ട്-മൈന്‍സ് മിഷന്‍ യൂണിറ്റ് ആതിഥേയത്വം നല്‍കുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് ഫാ.സന്തോഷ് തോമസ് (0176-24883444), ഗ്രേസി വര്‍ഗീസ്
(0228-636624), ജോര്‍ജ് മുണ്‌ടേത്ത് (069-5602774), ഡെന്നിസ്
ഒറ്റത്തെങ്ങില്‍ (02305-544065), പോള്‍ മാര്‍ക്കസ് (02126-979345), കോശി
തോട്ടത്തില്‍ (06109-739832), അനൂപ് മുണ്‌ടേത്ത് (069-5602774)
എന്നിവരുമായി ബന്ധപ്പെടുക.
ഫ്രങ്ക്ഫര്‍ട്ട്-മൈന്‍സ് മിഷന്‍ യൂണിറ്റ് എല്ലാ മാസവും മുടക്കം കൂടാതെ
നടത്തുന്ന മലങ്കര വി കുര്‍ബ്ബാന നവംബര്‍ മാസം മുതല്‍ ഹെര്‍സ്ജീസു
(Eckenheimer Landstr.326, 60436 Frankfurt-Eckenheim) പള്ളിയില്‍
വച്ചായിരിക്കും നടത്തുന്നതെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.