Image

ഫാ. ആന്റണി നല്ലുകുന്നേല്‍ എട്ടിന്‌ വികാരിയായി ചുമതലയേല്‍ക്കും

മജു പേയ്‌ക്കല്‍ Published on 03 October, 2011
ഫാ. ആന്റണി നല്ലുകുന്നേല്‍ എട്ടിന്‌ വികാരിയായി ചുമതലയേല്‍ക്കും
ഡബ്ലിന്‍: ഫെയര്‍വ്യൂ വിസിറ്റേഷന്‍ ദേവാലയ വികാരിയായി നിയമിതനായ ഫാ. ആന്റണി നല്ലുകുന്നേല്‍ എട്ടിന്‌ ചുമതലയേല്‍ക്കും. എട്ടിന്‌ വൈകിട്ട്‌ ആറിന്‌ വിശുദ്ധ കുര്‍ബാന.

ഡബ്ലിന്‍ എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍സിഞ്ഞോര്‍ ജോണ്‍ ഫിറ്റ്‌സ്‌ പാട്രിക്‌ സഭാ പ്രൊവിന്‍ഷ്യല്‍ ഫാ. ജയിംസ്‌ മകറി (അമേരിക്ക), വൈദികര്‍, മലയാളി സമൂഹം ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ സ്‌ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന്‌ അനുമോദന യോഗവും സ്‌നേഹവിരുന്നും നടക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ആന്റണി അറിയിച്ചു.
ഫാ. ആന്റണി നല്ലുകുന്നേല്‍ എട്ടിന്‌ വികാരിയായി ചുമതലയേല്‍ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക