Image

ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ യാത്രയയപ്പ്‌

സാബു ചുണ്ടക്കാട്ടില്‍ Published on 03 October, 2011
ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ യാത്രയയപ്പ്‌
ബ്രിസ്‌റ്റോള്‍: സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ മേഖലയുടെ പാത്രിയ ര്‍ക്കല്‍ വികാരിയായി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി മടങ്ങുന്ന ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ ബ്രിസ്‌റ്റോളില്‍ നടക്കുന്ന യുകെ റീജന്റെ മൂന്നാമത്‌ ഫാമിലി കോണ്‍ഫറന്‍സില്‍ യാത്രയയപ്പ്‌ നല്‍കും.

വാഗ്മി, എക്യുമെനിക്കല്‍ വേദികളില്‍ സഭയുടെ വക്‌താവ്‌, ദൈവശാസ്‌ത്രജ്‌ഞന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്തയുടെ ശുശ്രൂഷക്കാലയളവില്‍ യുകെ യാക്കോബായ സഭയ്‌ക്ക്‌ കെട്ടുറപ്പും അച്ചടക്കവും ജനകീയ പങ്കാളിത്തത്തോടു കൂടിയ ഭരണക്രമീകരണവും അഭൂതപൂര്‍ണമായ വളര്‍ച്ചയുമാണ്‌ ഉണ്ടായത്‌. ഓരോ ഇടവകയിലെയും വിശ്വാസികളുടെ മനസ്സുകളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ദൃഢമായ ബന്ധം സ്‌ഥാപിച്ചെടുക്കുവാന്‍ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ കഴിഞ്ഞു.

പുതിയ സംസ്‌കാരത്തില്‍ മൂല്യബോധത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനും വിശ്വാസ പാരമ്പര്യങ്ങളില്‍ നിലനിര്‍ത്തുന്നതും ലക്ഷ്യമാക്കി വിവിധ ഇടവകകളില്‍ ആരംഭിച്ചിട്ടുള്ള സണ്‍ഡേ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഏകീകൃത പാഠ്യക്രമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിടുവാനും അദ്ദേഹം പ്രവര്‍ത്തിച്ചു.

സഭാ വിശ്വാസികളുടെ ഐക്യവും കുടുംബ ബന്ധങ്ങളുടെ പുതുക്കവും ലക്ഷ്യമാക്കി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമം വിജയമാക്കി തീര്‍ക്കുവാന്‍ സാധിച്ചത്‌ അദ്ദേഹത്തിന്റെ നേതൃപാടവത്തിന്‌ ഉത്തമസാക്ഷ്യമാണ്‌.

ബ്രിസ്‌റ്റോളില്‍ നടക്കുന്ന യാക്കോബായ സംഗമത്തില്‍ യുകെ പാത്രിയര്‍ക്കല്‍ വികാരി മാത്യൂസ്‌ മാര്‍ അപ്രേമിന്റെ അധ്യക്ഷതയില്‍ കൂടുന്ന യാത്രയയപ്പ്‌ സമ്മേളനത്തില്‍ ആത്മീയ, സാംസ്‌കാരിക, സാമുദായിക നേതാക്കള്‍ പങ്കെടുക്കും.
ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ യാത്രയയപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക