Image

ഫോണ്‍ വിവാദം: ആര്‍. ബാലകൃഷ്‌ണപിള്ളയില്‍നിന്ന്‌ മൊഴിയെടുത്തു

Published on 03 October, 2011
ഫോണ്‍ വിവാദം: ആര്‍. ബാലകൃഷ്‌ണപിള്ളയില്‍നിന്ന്‌ മൊഴിയെടുത്തു
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയിലിലായ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്‌ണ പിള്ളയില്‍ നിന്ന്‌ ചീഫ്‌ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ മൊഴിയെടുത്തു. `റിപ്പോര്‍ട്ടര്‍' ചാനല്‍ ലേഖകന്‍ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ്‌ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി ഓഫീസര്‍ കുമാരന്‍ ഇന്ന്‌ പിള്ളയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്‌.

താന്‍ ആവശ്യത്തിന്‌ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും മൊബൈല്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കാറില്ലെന്നും ബാലകൃഷ്‌ണപിള്ള ചീഫ്‌ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്ക്‌ മൊഴി നല്‍കി. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉദ്യോഗസ്ഥന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചാണ്‌ തന്നെ വിളിച്ചത്‌. അത്യാവശ്യ കാര്യമാണെന്ന്‌ പറഞ്ഞതിനാലാണ്‌ സംസാരിക്കാന്‍ തയ്യാറായത്‌. തന്റെ സംഭാഷണം പരസ്യമാക്കുമെന്ന്‌ കരുതിയില്ലെന്നും പിള്ള മൊഴി നല്‍കി. മൊഴിയുടെ വിശദാംശം നാളെ മുഖ്യമന്ത്രിക്ക്‌ കൈമാറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക