Image

കോഴിക്കോട് കാര്‍ പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു

Published on 04 October, 2011
കോഴിക്കോട് കാര്‍ പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു
കോഴിക്കോട് : മൂകാംബികയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ബൈപ്പാസില്‍ തിരുവങ്ങൂരിലായിരുന്നു അപകടം.

തൃശൂര്‍ സ്വദേശി ചാമക്കര പള്ളത്തില്‍ വീട്ടില്‍ കണ്ണ
ന്‍ ‍(24)ആണ് മരിച്ചത്. തൃശൂര്‍ കൊച്ചിക്കാട്ടൂര്‍ അരുണ് ‍(26), പുളിക്കല്‍ മോഹന്‍ദാസ് (30), പാണാടന്‍ വീട്ടില്‍ അസിന്‍ (26), പള്ളത്തില്‍ ശ്രീരാഗ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക