Image

പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…

റേയി ചേലമലയില്‍ Published on 04 October, 2011
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…

അയര്‍ലന്‍ഡിലെ ക്‌നാനായക്കാരുടെ കുടുംബസംഗമവും ഓണാഘോഷവും ഡബ്‌ളിനില്‍ ഒക്‌ടോബര്‍ 1 ശനിയാഴ്ച നടത്തപ്പെട്ടു. അയര്‍ലന്‍ഡിന്റെ നാനാഭാഗത്തുള്ള ക്‌നാനായക്കാര്‍ ആവേശത്തോടെ സംഗമത്തില്‍ സമ്മേളിച്ചു. ക്‌നാനായ സമുദായത്തെകുറിച്ചുള്ള വിശ്വാസികളുടെ അഭിമാനബോധത്തില്‍ ഈ കുടിയേറ്റ കൂട്ടായ്മ വേറിട്ട അനുഭവമായി. വിവിധ കലാപരിപാടികള്‍ , ബെന്‍ഫാസ്റ്റ് ക്‌നാനായ കൂട്ടായ്മയുടെ ശിങ്കാരിമേളം, ഗാനമേള തുടങ്ങിയവ സമ്മേളനത്തെ താളമേള വര്‍ണ്ണഘോഷമാക്കി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് കെ.സി.എ.ഐ എക്‌സലന്‍സ് അവാര്‍ഡ് തദ്ദവസരത്തില്‍ നല്‍കപ്പെട്ടു.

ആകാശ് ജ്യോതിസ് പാറപ്പുറത്ത്, കിരണ്‍ ഷാജു പുളിംതൊട്ടിയില്‍ , സിന്‍ജു സണ്ണി എളംകുളത്ത്, എന്നിവരാണ് ഈ വര്‍ഷം അവാര്‍ഡിന് അര്‍ഹരായത്. കെ.സി.എ.ഐ പ്രസിഡന്റ് സജീവ് തോമസ് നന്ദികുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍തേണ്‍ അയര്‍ലന്റ് ക്‌നാനായ കൂട്ടായ്മ പ്രസിഡന്റ് ശ്രീ. സജി പനങ്കാലായില്‍ , കോര്‍ക്ക് യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീ. സാബു കുര്യന്‍ കണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജോബി വട്ടമറ്റം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോര്‍ജ്ജുകുട്ടി ചിറപ്പുറത്ത് സ്വാഗതവും ജോ.സെക്രട്ടറി മേഴ്‌സി എബ്രഹാം ആലുങ്കല്‍ നന്ദിയും പറഞ്ഞു.
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…
പ്രഥമ അയര്‍ലന്‍ഡ് ക്‌നാനായ സംഗമം അഭിമാന നിമിഷങ്ങളായി…
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക