Image

സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് തെറ്റായ നടപടി: ഹസാരെ

Published on 04 October, 2011
സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് തെറ്റായ നടപടി: ഹസാരെ
റാലെഗാന്‍ സിദ്ദി:: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ പ്രതിയാണെന്ന് തെളിവില്ലാത്ത ഐ.പി.എസ്. ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ നടപടി തെറ്റാണെന്ന് അണ്ണാ ഹസാരെ.

2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സുപ്രീംകോടതിയില്‍ ഭട്ട് സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പിന്നെ എന്തിനാണ് ഭട്ടിനെ അറസ്റ്റു ചെയ്തത്- ഹസാരെ ചോദിച്ചു. പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹസാരെ.

സഞ്ജീവ് ഭട്ട് തന്നെ ഭീഷണിപ്പെടുത്തി വ്യാജസത്യവാങ്മൂലം തയ്യാറാക്കിയെന്ന് പോലീസ് കോണ്‍സ്റ്റബിളായ കെ.ഡി. പന്ത് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഗുജറാത്ത് പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.

നരേന്ദ്രമോഡിക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ധൈര്യം കാട്ടിയ ഭട്ട് കുറച്ചുകാലമായി സംസ്ഥാനസര്‍ക്കാറിന്റെ നോട്ടപ്പുള്ളിയാണ്. ജോലിക്ക് ഹാജരാകുന്നില്ലെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞമാസം അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക