Image

വാളകം ആക്രമണം: മൊഴിയുടെ പകര്‍പ്പ് പോലീസിന് ലഭിച്ചു

Published on 04 October, 2011
വാളകം ആക്രമണം: മൊഴിയുടെ പകര്‍പ്പ് പോലീസിന് ലഭിച്ചു
തിരുവനന്തപുരം: വാളകത്ത് സ്‌കൂള്‍ അധ്യാപകനായ ആര്‍. കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ നല്‍കിയ ആദ്യ മൊഴിയുടെ പകര്‍പ്പ് കേസന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ചു. തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എം.എ.അഷ്‌റഫ് രേഖപ്പെടുത്തിയ മൊഴി കൊട്ടാരക്കര കോടതി വഴിയാണ് പോലീസിന് ലഭിച്ചത്. ഇതിനുവേണ്ടി ചൊവ്വാഴ്ച കാലത്ത് പോലീസ് തിരുവനന്തപുരം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ആക്രമണം സംബന്ധിച്ച് കൃഷ്ണകുമാര്‍ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിലും പിന്നീട് ഡി.ജി.പി. ജേക്കബ് പുന്നൂസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി മജിസ്‌ട്രേറ്റിന് നല്‍കിയ ആദ്യ മൊഴി പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക