Image

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജി അനുസ്‌മരണം സംഘടിപ്പിച്ചു

Published on 04 October, 2011
ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജി അനുസ്‌മരണം സംഘടിപ്പിച്ചു
ഡബ്ലിന്‍: കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജി അനുസ്‌മരണം സംഘടിപ്പിച്ചു. അനുസ്‌മരണവും പുഷ്‌പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയുമായി അയര്‍ലന്‍ഡിലെ താലയിലായിരുന്നു ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍. ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിന്റെ ഗാന്ധിജി ജയന്തി ദിന സന്ദേശം വായിച്ചു. തുടര്‍ന്ന്‌ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.സി. വിഷ്‌ണുനാഥ്‌ എംഎല്‍എ, ഹൈബി ഈഡന്‍ എംഎല്‍എ, ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ചാര്‍ജുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി.രാജന്‍ തുടങ്ങിയവര്‍ ടെലിഫോണിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്‌തു.

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ അയര്‍ലന്‍ഡ്‌ ഗാന്ധിജയന്തി ഉചിതമായ രീതിയില്‍ കൊണ്ടാടുന്നതില്‍ സന്തോഷംമുണ്ടെന്ന്‌ കെ.സി. വേണുഗോപാല്‍ പറഞ്ഞു. ലോകം സാമൂഹികവും രാഷ്‌ട്രീയപരമായും അസ്‌ഥിരത അനുഭവിക്കുകയും തീവ്രവാദ ഭീഷണികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്‌ ഇന്ത്യയിലേക്കും ഗാന്ധിയന്‍ തത്വങ്ങളിലേക്കുമാണ്‌. ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജിയുടെ ആശയങ്ങള്‍ വിദേശ രാജ്യങ്ങളില്‍ എത്തിക്കുന്നത്‌ സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജി ഇന്ന്‌ ഇന്ത്യയുടെ മാത്രം സ്വത്ത്‌ അല്ല, ലോകത്തിന്റെ മൊത്തം സ്വത്താണെന്ന്‌ മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ കൂടികൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ആഗോള സാഹചര്യത്തില്‍ ഏറ്റവും പ്രസക്‌തമായിട്ടുള്ളത്‌ ഗാന്ധിയന്‍ ദര്‍ശനങ്ങളാണ്‌. അയര്‍ലന്‍ഡിലെ മലയാളികളും ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചതില്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ എമി സെബാസ്‌റ്റിയന്‍ അധ്യക്ഷതയ വഹിച്ചു. ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുര്യന്‍, ബേബി പെരേപ്പാടന്‍, പ്രദീപ്‌ ചന്ദ്രന്‍, മോബി പുലിക്കോട്ടില്‍, ഡേവിസ്‌ കൈപ്രമ്പാട്ട്‌ തുടങ്ങിയവര്‍ ചടങ്ങിന്‌ അഭിവാദ്യമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍ക്ക്‌ ഷിബു തോമസ്‌, ബെന്നി കണ്ണമ്പുഴ, മനോജ്‌ മെഴുവേലില്‍, അഡ്വ.തോമസ്‌ ആന്റണി, ജോജി എബ്രഹാം, ജിസോയി വര്‍ഗീസ്‌, വിനോയി പനച്ചിക്കല്‍, ഷാജി.പി.ജോണ്‍, ജെയ്‌സണ്‍ ജോര്‍ജ്‌, ജിന്‍സ്‌ കൈതവന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ സമാപിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഗാന്ധിജി അനുസ്‌മരണം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക