Image

കുവൈറ്റിലെ റിഫൈനറിയില്‍ പൊട്ടിത്തെറി; നാല്‌ ഇന്ത്യക്കാര്‍ മരിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 04 October, 2011
കുവൈറ്റിലെ റിഫൈനറിയില്‍ പൊട്ടിത്തെറി; നാല്‌ ഇന്ത്യക്കാര്‍ മരിച്ചു
കുവൈറ്റ്‌: കുവൈറ്റിലെ മിന അഹമ്മ്‌ദി റിഫൈനറിയിലുണ്‌ടായ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്‌ടായ പൊട്ടിത്തെറിയില്‍ നാല്‌ ഇന്ത്യക്കാര്‍ മരിച്ചു. പരിക്കേറ്റ രണ്‌ടു പേരെ ചികിത്സക്കുശേഷം ആശുപത്രിയില്‍നിന്നും ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. തമിഴ്‌നാട്‌ സ്വദേശികളായ രാജാറാം ലക്ഷ്‌മണ റെഡി, ലോകനാഥന്‍ പൊന്നയ്യ, ജാനകിരാമന്‍ അര്‍ജുനന്‍, ശിവചന്ദ്രന്‍ ഷണ്‍മുഖന്‍ എന്നിവരാണ്‌ മരിച്ചത്‌.

റിഫൈനറിയില്‍ പതിവ്‌ അറ്റകുറ്റപ്പണികള്‍ക്കിടെയാണ്‌ അപകടമുണ്‌ടായതെന്ന്‌ അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക