Image

യു.എ.ഇയില്‍ ഭൂമിക്ക്‌ വില കുതിക്കുന്നു

Published on 04 October, 2011
യു.എ.ഇയില്‍ ഭൂമിക്ക്‌ വില കുതിക്കുന്നു
ദോഹ: രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ഭൂമിയുടെയും വില്ലകളടക്കമുള്ള കെട്ടിടങ്ങളുടെയും വിലകള്‍ ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. സ്വദേശികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം കുത്തനെ കൂട്ടിയതാണ്‌ റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ വിലക്കയറ്റത്തിന്‌ വഴിവെച്ചതെന്നാണ്‌ ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്‌. ശമ്പളം കൂടിയ സാഹചര്യത്തില്‍ റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്ത്‌ കൂടുതല്‍ നിക്ഷേപത്തിന്‌ ഉദ്യോഗസ്ഥര്‍ താല്‍പര്യം കാണിക്കുമെന്ന കണക്കുകൂട്ടലാണ്‌ വിലക്കറ്റത്തിന്‌ പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

ചില പ്രദേശങ്ങളില്‍ സ്ഥലത്തിന്‌ ആവശ്യം വര്‍ധിച്ചിട്ടുണ്ട്‌. വീട്‌ നിര്‍മാണത്തിനായാണ്‌ പലരും സ്ഥലം വാങ്ങുന്നത്‌. സ്വദേശികള്‍ക്ക്‌ വീട്‌ നിര്‍മാണത്തിന്‌ ബാങ്ക്‌ വായ്‌പ ലഭിക്കാന്‍ സ്വന്തം പേരില്‍ സ്ഥലം നിര്‍ബന്ധമാണ്‌.

ശമ്പളം കൂടിയതോടെ വില്ലകള്‍ക്കും ആവശ്യക്കാരും വിലയും കൂടിയിട്ടുണ്ട്‌. വിവിധ പ്രദേശങ്ങളില്‍ സ്ഥലവില പത്ത്‌ മുതല്‍ 50 ശതമാനം വരെ ഉയര്‍ന്നതായാണ്‌ ഇതു സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. വില കൂടേണ്ട മറ്റ്‌ സാഹചര്യങ്ങളൊന്നും ഇപ്പോഴില്‌ളെന്നും വിലക്കയറ്റം ന്യായീകരിക്കാനാവാത്തതാണെന്നും സ്വദേശികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്‌. വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലാത്ത ഉള്‍പ്രദേശങ്ങളില്‍ പോലും സ്ഥലവില കൂടുതലാണ്‌. പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന്‌ ബാച്ചിലര്‍ അക്കമഡേഷനുകള്‍ നവംബര്‍ ഒന്നിനകം ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലേക്ക്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ വിലയും ഉയര്‍ന്നു.

അല്‍ഖീസ ഏരിയയില്‍ ഏതാനും മാസം മുമ്പ്‌ ഒരടി സ്ഥലത്തിന്‌ 150 റിയാലായിരുന്നെങ്കില്‍ ഇപ്പോഴത്‌ 230 റിയാലായിട്ടുണ്ട്‌. വക്‌റയില്‍ ഒരടിക്ക്‌ 90 റിയാലായിരുന്നത്‌ 120 റിയാലായും തുമാമയില്‍ 210 റിയാലായിരുന്നത്‌ 250 റിയാലായും ദുഹൈലില്‍ 250 റിയാലായിരുന്നത്‌ 400 റിയാലായും ഉയര്‍ന്നു. ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ താമസാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ വാടക അമ്പത്‌ ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്‌.

അതേസമയം, ചില പ്രദേശങ്ങളില്‍ സമീപഭാവിയില്‍ തന്നെ വന്‍ വികസന പദ്ധതികള്‍ വരുമെന്ന്‌ പ്രചരിപ്പിച്ച്‌ റിയല്‍ എസ്‌റ്റേറ്റ്‌ ഇടനിലക്കാര്‍ കൃത്രിമമായി വില ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്ന്‌ സ്വദേശികള്‍ പരാതിപ്പെടുന്നു. നിലവിലെ പ്രവണത തുടര്‍ന്നാല്‍ പലര്‍ക്കും ഭൂമി വാങ്ങുക എന്നത്‌ സ്വപ്‌നം മാത്രമായി അവശേഷിക്കും എന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പ്രത്യേകിച്ച്‌, ശമാല്‍ പോലുള്ള പ്രദേശങ്ങളില്‍. ലോകകപ്പിന്‍െറ ഭാഗമായി ഇവിടങ്ങളില്‍ പല വന്‍കിട പദ്ധതികളും വരാനിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക