Image

`വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ'

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 05 October, 2011
`വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ'
ന്യൂയോര്‍ക്ക്‌: ദുര്‍ഗാഷ്ടമി നാളില്‍ പൂജവെച്ച്‌ വിജയദശമി നാളില്‍ പൂജയെടുക്കുന്ന പാവനമായ ഹൈന്ദവാചാരങ്ങള്‍ വരുന്ന തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുവാന്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ മുന്‍കൈയെടുക്കുന്നു.

ഒക്ടോബര്‍ 8 ശനിയാഴ്‌ച എന്‍.ബി.എ. സെന്ററില്‍ കുട്ടികളെ `ഹരിശ്രീഗണപതയെ നമ:' എഴുതിച്ച്‌ വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു. സരസ്വതീ പൂജയോടുകൂടി രാവിലെ 11 മണിക്ക്‌ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീ ബാലകൃഷ്‌ണന്‍ നായര്‍, ശ്രീമതി രുഗ്മിണി നായര്‍, ശ്രീ കുന്നപ്പള്ളില്‍ രാജഗോപാല്‍, ശ്രീ പ്രഭാകരന്‍ നായര്‍ എന്നിവരാണ്‌ ചടങ്ങുകള്‍ക്ക്‌ നേതൃത്വം കൊടുക്കുക. കുട്ടികളെ എഴുത്തിനിരുത്തണമെന്ന്‌ താല്‌പര്യമുള്ളവര്‍ അവരെ അന്നേദിവസം ചടങ്ങില്‍ കൊണ്ടുവരണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പൂജയ്‌ക്കു വേണ്ടതായ സാധനസാമഗ്രികള്‍ സെന്ററില്‍നിന്നു ലഭിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ബാലകൃഷ്‌ണന്‍ നായര്‍ (കോ-ഓര്‍ഡിനേറ്റര്‍) 718 217 0488, സുനില്‍ നായര്‍ (പ്രസിഡന്റ്‌) 516 233 1160, ജയപ്രകാശ്‌ നായര്‍ (സെക്രട്ടറി) 845 507 2621.
`വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക