Image

`ദി മിസ്‌ട്രി ഓഫ്‌ ദി ഹോളി സ്‌പിരിറ്റ്‌' പുസ്‌തകം പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2011
`ദി മിസ്‌ട്രി ഓഫ്‌ ദി ഹോളി സ്‌പിരിറ്റ്‌' പുസ്‌തകം പ്രകാശനം ചെയ്‌തു
ന്യൂയോര്‍ക്ക്‌: ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച `The Mystery ot the Holyspirit' (ത്രിത്വത്തിന്റെ മര്‍മ്മം) എന്ന പുതിയ ഗ്രന്ഥം കൊളോണിയല്‍ ഹില്‍സ്‌ ബൈബിള്‍ ചാപ്പലില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രകാശനം ചെയ്‌തു.

യോഗത്തില്‍ അധ്യക്ഷതവഹിച്ച റെയ്‌മണ്ട്‌ ജോണ്‍സണ്‍ പുസ്‌തകത്തിന്റെ പ്രയോജനത്തെപ്പറ്റി സംസാരിച്ചു. ക്രൈസ്‌തവ മണ്‌ഡലത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പ്രയോജനമുള്ള ഗ്രന്ഥമാണിത്‌. ബ്രദര്‍ ഫ്രാങ്ക്‌ മാര്‍ട്ടിന്‍, എഡ്‌ ആന്തണിക്ക്‌ ഗ്രന്ഥം നല്‍കി. ബ്രദര്‍ റോബ്‌ ടെറില്‍, റെക്‌സ്‌ ട്രോഗ്‌ഡന്‌ ഗ്രന്ഥം നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പുസ്‌തകം amazon.com-ല്‍ നിന്ന്‌ ഓര്‍ഡര്‍ ചെയ്യാം.
`ദി മിസ്‌ട്രി ഓഫ്‌ ദി ഹോളി സ്‌പിരിറ്റ്‌' പുസ്‌തകം പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക