Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക്‌ പ്രോവിന്‍സ്‌ ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 05 October, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക്‌ പ്രോവിന്‍സ്‌ ഓണം ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ (ഡബ്‌ള്യു.എം.സി) ന്യൂയോര്‍ക്ക്‌ പ്രോവിന്‍സിന്റെ ആഭിമുഭ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ 24-ന്‌ ശനിയാഴ്‌ച ടേസ്റ്റ്‌്‌ ഓഫ്‌ കൊച്ചിന്‍ റസ്‌റ്റേറന്റ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടിതളും കേരളീയ ശൈലിയില്‍ ഒരുക്കിയ ഓണസദ്യയും ആഘോഷങ്ങള്‍ക്ക്‌്‌ മാറ്റുകൂട്ടി.

പൂക്കളം, ചെണ്ടമേളം, തുടങ്ങി വാദ്യഘോഷത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന മാവേലി തമ്പുരാന്റെ വരവേല്‍പും ഘോഷയാത്രയും കാണികളെ ആവേശഭരിതാക്കി. നൂറുകണക്കിന്‌ ഡബ്ല്യു.എം.സി കുടുംബാഗങ്ങള്‍ പങ്കെടുത്ത ഓണാഘോഷ പരിപാടി ദ്ദോബല്‍ അഡൈ്വസറി ബോര്‍ഡ്‌്‌ ചെയര്‍മാന്‍ ആന്‍ഡ്രൂ പാപ്പ,ന്‍ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

വൈസ്‌ ചെയര്‍മാന്‍ ഏബ്രഹാം തോമസ്‌ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ ജണ്ടജന്റഷ്‌ണന്‍ നായര്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി, സി.എം.പാപ്പി എന്നിവര്‍ ഓണസന്ദേശം നല്‍കി. ട്രഷറര്‍ സോണി വടക്കേല്‍ നന്ദി പ്രകാശിപ്പിച്ചു.

സാമൂഹിക, സാംസ്‌കാരിക, സംഘടകളെ പ്രതിനിധീകരിച്ച്‌ ധാരാളം പേര്‍ പങ്കെടുത്തു. സന്തോഷ്‌ പാലാ, മീനു, രേണു, ബാലാജി, പ്രിയ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കൗണ്‍സില്‍ അംഗങ്ങളായ തോമസ്‌ ചാമക്കാലാ, നിഷാദ്‌ പയറ്റുതറ, ജിം സിറിയക്‌, ഷാജി മാത്യു, സാബു കട്ടപ്പന, തോമസ്‌ ലൂക്ക്‌, ഡോ. അജയന്‍ പി. പിള്ള, ലീലാ പ്രസാദ്‌, ജോബി ജോസ്‌, ഷേര്‍ളി ചാമക്കാലാ, ജോസ്‌ സോളമന്‍, ജോസി ജെയിംസ്‌, സിബി ജോര്‍ജ്‌, ശ്യാം മേനോന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. നിബു വെള്ളവന്താനം അറിയിച്ചതാണിത്‌.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക്‌ പ്രോവിന്‍സ്‌ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക