Image

ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ ചാമ്പ്യന്മാര്‍

പി.പി.ചെറിയാന്‍ Published on 05 October, 2011
ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ ചാമ്പ്യന്മാര്‍
മലങ്കര ആര്‍ച്ച് ഡയോസിസ്സ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ റീജിയണ്‍ 4-ന്റെ സണ്ടേസ്‌ക്കൂള്‍ വാര്‍ഷിക മത്സരങ്ങള്‍ സെപ്റ്റംബര്‍ 17-ാം തീയതി ഡാളസ് സെന്റ് ഇഗ്നേഷ്യന്‍സ് യാക്കോബായ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു.

റീജിയണ്‍ - 4ലുള്ള വിവിധ സണ്ടേ സ്‌ക്കൂളുകളില്‍ നിന്ന് കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സണ്ടേസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ആറു ഗ്രൂപ്പുകളില്‍ ആയി അത്യന്തം വാശിയോടെ വ്യത്യസ്ത ഇനങ്ങളില്‍ മത്സരിച്ചു. വൈദീകരുടെയും, സണ്ടേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെയും, മാതാപിതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കുട്ടികള്‍ സ്തുത്യര്‍ഹമായ വിധത്തില്‍ തങ്ങളുടെ പ്രകടനങ്ങള്‍ കാഴ്ച വച്ചു. മത്സരങ്ങള്‍ പര്യയവസാനിച്ചപ്പോള്‍ ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ തുടര്‍ച്ചയായ് മൂന്നാം തവണയും ഒവറോള്‍ ചാമ്പ്യന്മാരായി റോളിംഗ് ട്രോഫി സ്വന്തമാക്കി.

വിവിധ വിഭാഗങ്ങളും വ്യക്തിഗത ചാമ്പ്യന്മാരും:

കിന്റര്‍ഗാര്‍ടന്‍ - ഒലിവിയ റിജു(ഡാളസ് സെന്റ് മേരീസ് സണ്ടേ സ്‌ക്കൂള്‍ )

പ്രൈമറി- അലൈന്‍ ജോര്‍ജ്ജ്(ഡാളസ് സെന്റ് ഇഗ്നേഷ്യസ് സണ്ടേസ്‌ക്കൂള്‍ )

സബ് ജൂനിയര്‍ -ആഷ് ലി ഐസക്ക്(ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ )

ജൂനിയര്‍ - സാറ ചീരന്‍ (ഡാളസ് സെന്റ് മേരീസ് സണ്ടേ സ്‌ക്കൂള്‍ )

ഇന്റര്‍മീഡിയറ്റ് - മെഗന്‍ ബാബു(ഡാളസ് സെന്റ് ഇഗ്നേഷ്യന്‍സ് സണ്ടേസ്‌ക്കൂള്‍ ), നിഷ ഐസക്ക്(ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ ), കൃപ സാജന്‍ (ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ )

സീനിയര്‍ - ജെന്നി സ്‌ക്കറിയ(ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ )

പ്രൈമറി ഒഴികെയുള്ള എല്ലാ വ്യക്തിഗത ചാമ്പ്യന്‍ ട്രോഫികളും നേടി ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ ആറു വ്യക്തിഗത ട്രോഫികള്‍ നേടി.

ഞായറാഴ്ച സെപ്റ്റംബര്‍ 18 ന് വിശുദ്ധ കുര്‍ബ്ബാനാന്തരം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വികാരി റവ.ഫാ.പോള്‍ തോട്ടക്കാട്ട് വിജയികളെ പരിശീലിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയ സണ്ടേസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് മറ്റ് അദ്ധ്യാപകര്‍ , മാതാപിതാക്കള്‍ തുടങ്ങിയവരുടെ പ്രേത്സാഹനങ്ങളും പിന്തുണയും കുട്ടികളിലേക്ക് പകര്‍ന്ന നിദാന്ത പരിശ്രമത്തെ പ്രശംസിക്കുകയും ചെയ്തു. ഈ തയ്യാറെടുപ്പുകളിലൂടെ നേടിയ അറിവ് സഭയുടെ നല്ല മക്കളായി വളരുവാന്‍ ത്രയേകദൈവം സഹായിക്കട്ടെ എന്നും ബഹു.അച്ചന്‍ ആശംസിച്ചു. തുടര്‍ന്ന് ആബാലവൃദ്ധം ജനങ്ങളും ഒത്ത്‌ച്ചേര്‍ന്ന് അനുമോദന ഘോഷയാത്ര ആഹ്ലാദപ്രദമായി.
ഡാളസ് സെന്റ് മേരീസ് സണ്ടേസ്‌ക്കൂള്‍ ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക