Image

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭാര്യയില്‍ നിന്നും ഭര്‍ത്താവ് വിവാഹമോചനം നേടി

പി.പി. ചെറിയാന്‍ Published on 05 October, 2011
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭാര്യയില്‍ നിന്നും ഭര്‍ത്താവ് വിവാഹമോചനം നേടി
ഡാളസ് : ടെക്‌സസ് ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന ഡാര്‍ളി റൂട്ടിയറില്‍ നിന്നും ഭര്‍ത്താവ് ഡാറിന്‍ മൂട്ടിയര്‍ നിയമപരമായി വിവാഹമോചനം നേടി. ജൂണില്‍ സമര്‍പ്പിക്കപ്പെട്ട വിവാഹമോചന ഹര്‍ജിയില്‍ സെപ്റ്റംബര്‍ 30 വെള്ളിയാഴ്ചയാണ് ലബക്ക് കോടതി വിധി പ്രസ്താവിച്ചത്.

5 വയസ്സും, 6 വയസ്സും ഉള്ള ഡാമന്‍ , ഡേവന്‍ എന്ന സ്വന്തം മക്കളെ കുത്തികൊലപ്പെടുത്തി എന്നതായിരുന്നു ഡാര്‍ളി റൂട്ടിയരുടെ പേരിലുണ്ടായിരുന്നു കേസ്സ്.

1997 ഡാളസ്സിലെ റോളറ്റ് സിറ്റിയിലായിരുന്നു ഈ സംഭവം നടന്നത്.

വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു അജ്ഞാതന്‍ മക്കളെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു ഡാര്‍ളി പോലീസിനു മൊഴി നല്‍കിയത്.

ഭാര്യ ഇപ്പോഴും നിരപരാധിയാണെന്ന് തന്നെയാണ് ഭര്‍ത്താവിന്റെ വിശ്വാസം
മക്കളെ വധിച്ചു അവരുടെ പേരിലുള്ള ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു മാതാവ് ശ്രമിച്ചതെങ്ങനെ പ്രോസിക്യൂഷന്റെ വാദം തെളിയക്കപ്പെട്ടതിനെ തുടര്‍ന്നാണ് വധശിക്ഷ വിധിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭാര്യയില്‍ നിന്നും ഭര്‍ത്താവ് വിവാഹമോചനം നേടി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭാര്യയില്‍ നിന്നും ഭര്‍ത്താവ് വിവാഹമോചനം നേടി
ഡാമന്‍ , ഡേവന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക