Image

ഫോണ്‍ വിവാദം: .ബാലകൃഷ്‌ണപിള്ളയ്‌ക്കെതിരേ സി.പി.എം കോടതിയിലേക്ക്‌

Published on 05 October, 2011
ഫോണ്‍ വിവാദം: .ബാലകൃഷ്‌ണപിള്ളയ്‌ക്കെതിരേ സി.പി.എം കോടതിയിലേക്ക്‌
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷക്കപ്പെട്ട മുന്‍മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ള ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിക്കാന്‍ ഇടതുമുന്നണി ഏകോപന സമിതിയോഗം തീരുമാനിച്ചു.

യു.ഡി.എഫ്‌ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്‌തുകൊടുക്കുകയാണെന്ന്‌ കാണിച്ചാണ്‌ എല്‍ .ഡി.എഫ്‌ സുപ്രീംകോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നത്‌. ബുധനാഴ്‌ച വൈകീട്ട്‌ നാലു മണിക്ക്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും എന്നാണറിയുന്നത്‌. പിള്ള തടവില്‍ കഴിയുമ്പോള്‍, മുഖ്യമന്ത്രി, മന്ത്രി ഗണേഷ്‌കുമാര്‍, ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ എന്നിവരുമായി നിയമവിരുദ്ധമായി ഫോണില്‍ ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഈ പരാതികളില്‍ എല്‍ .ഡി.എഫ്‌ ഉന്നയിക്കുക. പിള്ളയ്‌ക്ക്‌ സ്വകാര്യ ആസ്‌പത്രിയില്‍ ചികിത്സ ലഭ്യമാക്കുകയും ഒരു സഹായിയെ ഒപ്പം നില്‍ക്കാന്‍ അനുവദിക്കുകയും ചെയ്‌ത കാര്യങ്ങളും പരാതില്‍ ഉന്നയിക്കും. ഇതിനായി നിയമവിദഗ്‌ദ്ധരുമായി മുന്നണി നേതാക്കള്‍ ആലോചിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക