Image

ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജു പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍

Published on 05 October, 2011
ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജു പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍
ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി മുന്‍ ജഡ്‌ജി മാര്‍ക്കണ്ഡേയ കട്‌ജുവിനെ പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാനായി നിയമിച്ചു. അഞ്ചു വര്‍ഷത്തേയ്‌ക്കാണ്‌ നിയമനം. കഴിഞ്ഞ മാസം ഇരുപതിനാണ്‌ ജസ്റ്റിസ്‌ കട്‌ജു സുപ്രീംകോടതിയില്‍ നിന്നു വിരമിച്ചത്‌. മദ്രാസ്‌, ഡല്‍ഹി ഹൈക്കോടതികളില്‍ ചീഫ്‌ ജസ്റ്റിസായിരുന്നു. നിലവിലുള്ള ചെയര്‍മാന്‍ ജസ്റ്റിസ്‌ ജി.എന്‍. റായ്‌ സ്ഥാനമൊഴിയുന്ന ഒഴിവിലാണ്‌ പുതിയ നിയമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക