Image

കിക്കറ്റ്‌ താരം ഗ്രഹാം ഡില്ലി അന്തരിച്ചു

Published on 06 October, 2011
കിക്കറ്റ്‌ താരം ഗ്രഹാം ഡില്ലി അന്തരിച്ചു
ലണ്ടന്‍: മുന്‍ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ താരം ഗ്രഹാം ഡില്ലി അന്തരിച്ചു. 52 വയസ്സായിരുന്നു. കുറച്ചുനാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹം തന്റെ ലീഷ്‌റ്റെറിലെ വസതിയില്‍ വെച്ചാണ്‌ മരിച്ചത്‌. ഇംഗ്ലണ്‌ടിനു വേണ്‌ടി 36 അന്താരാഷ്‌ട്ര ഏകദിന മത്സരങ്ങളും 41 ടെസ്റ്റ്‌ മത്സരങ്ങളും കളിച്ചു. ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റില്‍ 234 മത്സരങ്ങള്‍ കളിച്ചിട്ടുണ്‌ട്‌.

1979ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം നടത്തിയ്‌. അതേവര്‍ഷം തന്നെ ഡിസംബറില്‍ ടെസ്റ്റ്‌ ക്രിക്കറ്റിലും ഡില്ലി പന്തെറിഞ്ഞു. ടെസ്റ്റില്‍ 41 ടെസ്റ്റുകളിലായി 138 വിക്കറ്റുകള്‍ ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക