Image

കേരള വനിതാ കോഡ്‌ ബില്ല്‌ തിരസ്‌കരിക്കണം: ജോസഫ്‌ കാഞ്ഞമല

ജോയിച്ചന്‍ പുതുക്കുളം Published on 06 October, 2011
കേരള വനിതാ കോഡ്‌ ബില്ല്‌ തിരസ്‌കരിക്കണം: ജോസഫ്‌ കാഞ്ഞമല
ന്യൂയോര്‍ക്ക്‌: കുട്ടികള്‍ രണ്ടുമതിയെന്നും, അത്‌ അനുസരിക്കാത്ത ദമ്പതികള്‍ക്ക്‌ ശിക്ഷ നടപ്പാക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്ന ജസ്റ്റീസ്‌ കൃഷ്‌ണയ്യര്‍ കമ്മീഷന്റെ `കേരള വനിതാ കോഡ്‌ ബില്‍' തള്ളിക്കളയണമെന്ന്‌ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജോസഫ്‌ കാഞ്ഞമല അഭിപ്രായപ്പെട്ടു.

മക്കള്‍ എത്രവേണമെന്ന്‌ നിശ്ചയിക്കുന്നതിനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്കാണെന്നും, മറിച്ച്‌ കൃഷ്‌ണയ്യര്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ബില്ലിലെ നിര്‍ദ്ദേശങ്ങളേയും ജോസഫ്‌ കാഞ്ഞമല ശക്തിയായി എതിര്‍ത്തു. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അത്‌ നശിപ്പിക്കുന്നത്‌ കൊലപാതകത്തിന്‌ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള വനിതാ കോഡ്‌ ബില്ല്‌ തിരസ്‌കരിക്കണം: ജോസഫ്‌ കാഞ്ഞമല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക