Image

മാപ്പിന്റെ 33-മത്‌ വാര്‍ഷികം വര്‍ണ്ണോജ്വമായി

ജോയിച്ചന്‍ പുതുക്കുളം Published on 06 October, 2011
മാപ്പിന്റെ 33-മത്‌ വാര്‍ഷികം വര്‍ണ്ണോജ്വമായി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ 33-മത്‌ വാര്‍ഷികവും ഓണാഘോഷവും വര്‍ണ്ണാഭമായ പിരപാടികളോടെ സമുചിതമായി ആഘോഷിച്ചു.

സെപ്‌റ്റംബര്‍ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികള്‍ ഒറ്റപ്പാലം എന്‍.എസ്‌.എസ്‌ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജയപാലന്‍ ഉദ്‌ഘാടനം ചെയ്‌തു. മാപ്പ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യു അധ്യക്ഷതവഹിച്ചു. സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ വികാരി റവ.ഫാ. ഷിബു മത്തായി, പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ സെക്രട്ടറി മധു കൊട്ടാരക്കര, സി.ഐ.ഒ ചെയര്‍മാന്‍ പത്ര പ്രസാദ്‌ എന്നിവര്‍ പ്രസംഗിച്ചു.

കൗണ്‍സില്‍ ഓഫ്‌ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ നിക്ക്‌ ഷേണായി, കല മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സിറ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ റോയി വര്‍ഗീസ്‌, കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ്‌ രാജന്‍ കുര്യന്‍, ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല പ്രസിഡന്റ്‌ സാം കുരിശുംമൂട്ടില്‍, കൈരളി ടിവി റീജിയണല്‍ ഡയറക്‌ടര്‍ ജോബി ജോര്‍ജ്‌ മുതലായ വിശിഷ്‌ടാതിഥികള്‍ ആശംസകള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.

ഫിലാഡല്‍ഫിയയിലെ സ്‌പോര്‍ട്‌സിന്റെ കുലപതിയെന്നറിയപ്പെടുന്ന സംഘാടനകനും കോച്ചുമായ എം.സി. സേവ്യറിനും, നിസ്വാര്‍ത്ഥമായ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായ തങ്കമ്മ ശാമുവേലിനും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മാപ്പിന്റെ സ്ഥാപക മെമ്പര്‍മാരും, ഇപ്പോഴും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്നവരുമായ ഫിലിപ്പോസ്‌ തോമസ്‌, ദാനിയേല്‍ പി. തോമസ്‌, പി.എം. ഫിലിപ്പ്‌ എന്നിവരെ പൊന്നാട അണിയിച്ച്‌ അദരിച്ചു.

ആര്‍ട്‌സ്‌ ചെയര്‍മാന്‍ ബിനു ജോസഫിന്റെ മേല്‍നോട്ടത്തില്‍ നടന്ന കലാപരിപാടികള്‍ ഹൃദ്യമായി. നൂപുര ഡാന്‍സ്‌ അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ ശ്രീമതി അജി പണിക്കരുടെ ശിക്ഷണത്തില്‍ അവതരിപ്പിച്ച തിരുവാതിര നൃത്തങ്ങളും അനവദ്യസുന്ദരമായി.

സവാന സാബു സ്‌കറിയയുടെ ഡാന്‍സ്‌, നിക്‌ കുഞ്ചാണ്ടിയുടെ വാദ്യോപകരണ സംഗീതം, മാപ്പ്‌ ആര്‍ട്‌സിന്റെ വള്ളംകളി, മാത്യൂസ്‌ മല്ലപ്പള്ളിയുടെ മാജിക്‌ഷോ എന്നിവയെല്ലാം സദസ്യരെ പുളകമണിയിച്ചു. അലക്‌സ്‌ അലക്‌സാണ്ടര്‍ മാവേലിയായി.

21 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ രുചിഭേദങ്ങളുടെ കലവറയായി. ഷാജി ജോസഫ്‌, ജോണ്‍സണ്‍ മാത്യു, ഐപ്പ്‌ മാരേട്ട്‌, രാജന്‍ നായര്‍, ഭാസ്‌കരന്‍ കുഞ്ഞി, യോഹന്നാന്‍ ശങ്കരത്തില്‍, സുദര്‍ശനകുമാര്‍, മാത്യു നൈനാന്‍, സ്‌കറിയ ഉമ്മന്‍, ഉമ്മന്‍ മത്തായി എന്നിവര്‍ സദ്യയ്‌ക്ക്‌ നേതൃത്വം നല്‍കി. ബിനു ജോസഫ്‌ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു. ജനറല്‍ സെക്രട്ടറി റോയി ജേക്കബ്‌ നന്ദി പറഞ്ഞു. പി.ആര്‍.ഒ വര്‍ഗീസ്‌ ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
മാപ്പിന്റെ 33-മത്‌ വാര്‍ഷികം വര്‍ണ്ണോജ്വമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക