Image

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സാറ പാലിന്‍

Published on 06 October, 2011
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സാറ പാലിന്‍
വാഷിങ്ടണ്‍ : അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ അലാസ്‌ക ഗവര്‍ണര്‍ സാറ പാലിന്‍. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമായിരിക്കുമെന്നും സാറ പാലിന്‍ പറഞ്ഞു.


ദീര്‍ഘനാളത്തെ ആലോചനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് മത്സരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് അവര്‍ പറഞ്ഞു. വരും ആഴ്ചകളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നും സാറ പാലിന്‍ പറഞ്ഞു. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച സാറ പാലിന്‍ ഇക്കുറി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക