Image

തക്കാളി കഴിക്കൂ...ഹൃദ്രോഗം ഒഴിവാക്കൂ...

Published on 01 August, 2013
തക്കാളി കഴിക്കൂ...ഹൃദ്രോഗം ഒഴിവാക്കൂ...
ലണ്‌ടന്‍: സ്ഥിരമായി തക്കാളി ആഹാരത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നത്‌ ഹൃദ്‌രോഗസാധ്യത 26% വരെ കുറയ്‌ക്കുമെന്ന്‌ പഠനം. തക്കാളിക്ക്‌ ചുവന്ന നിറം നല്‍കുന്ന ലൈകോപിന്‍ എന്ന ആന്റിഓക്‌സിഡന്റാണ്‌ ഹൃദ്‌രോഗസാധ്യത കുറയ്‌ക്കുന്നത്‌. ബോസ്റ്റണിലെ ടഫ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ദീര്‍ഘനാളായി നടത്തിയ പഠനത്തിലാണ്‌ ഈ നിര്‍ണായക കണ്‌ടെത്തല്‍.

കാര്‍ഡിയോവാസ്‌കുലര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനു ലൈകോപിന്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതായി ഗവേഷകര്‍ കണ്‌ടെത്തി. ദീര്‍ഘനാളായി ഹൃദ്‌രോഗത്തിനു ചികിത്സ തേടുന്ന നൂറുകണക്കിനാളുകളില്‍ നടത്തിയ പഠനമാണ്‌ ഇത്തരമൊരു കണ്‌ടെത്തലിലേക്ക്‌ നയിച്ചതെന്ന്‌ ഗവേഷകര്‍ വ്യക്തമാക്കി.
തക്കാളി കഴിക്കൂ...ഹൃദ്രോഗം ഒഴിവാക്കൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക