Image

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്‌) തുഞ്ചത്തെഴുത്തച്ഛന്‍ -മലയാളം ഇ-ബുക്ക്‌

അവതരണം : പി. ആര്‍. ഹരികുമാര്‍ Published on 30 July, 2013
അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്‌) തുഞ്ചത്തെഴുത്തച്ഛന്‍ -മലയാളം ഇ-ബുക്ക്‌
മലയാളിയുടെ ആത്മീയവിചാരങ്ങളെയും ഭാഷാബോധത്തെയും സാഹിത്യസങ്കല്‌പത്തെയും സാരമായി സ്വാധീനിക്കുക വഴി ആധുനിക മലയാളഭാഷയുടെ പിതാവായി വാഴ്‌ത്തപ്പെടുന്ന തുഞ്ചത്ത്‌ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്‌ എന്നും എന്നെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടാണ്‌ മൊബൈല്‍ഫോണില്‍ മലയാളം അവതരിപ്പിക്കാന്‍ ഒരു മാര്‍ഗം തുറന്നുകിട്ടിയപ്പോള്‍ 2006-ല്‍ എഴുത്തച്ഛന്റെ രാമായണത്തിന്‌ ഒരു മൊബൈല്‍ എഡിഷന്‍ ഞാന്‍ തയ്യാറാക്കിയത്‌. അങ്ങനെ, ഭാരതീയഭാഷകളിലെ ഒരെഴുത്തുകാരന്റെ കൃതി ആദ്യമായി മൊബൈല്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. അതിന്‌ ലോകമെങ്ങുമുള്ള മലയാളികളില്‍ നിന്ന്‌ ആവേശകരമായ പ്രതികരണമാണ്‌ ഇന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്‌.

മൊബൈല്‍ ഫോണിന്റെ സാങ്കേതികത അത്ര പരിചയമില്ലാത്തവരായ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായി കമ്പ്യൂട്ടറില്‍ വായിക്കാവുന്ന വിധം രാമായണത്തിന്‌ ഒരു എഡിഷന്‍ തയ്യാറാക്കണമെന്ന വിചാരമാണ്‌ ഇത്തരമൊരു ഇ-ബുക്ക്‌ നിര്‍മ്മാണത്തിലേക്ക്‌ എന്നെ നയിച്ചത്‌. പിഡിഎഫ്‌ ഫയലുകള്‍ വായിക്കാന്‍ കഴിയുന്ന ഏത്‌ കമ്പൂട്ടറിലും മൊബൈല്‍ ഫോണിലും ഇത്‌ തുറന്നു വായിക്കാനാവും....

>>>താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്‌) തുഞ്ചത്തെഴുത്തച്ഛന്‍ -മലയാളം ഇ-ബുക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക