Image

വാളകം ആക്രമണം: പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് കോടിയേരി

Published on 06 October, 2011
വാളകം ആക്രമണം: പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് കോടിയേരി
കോഴിക്കോട്: വാളകത്ത് അധ്യാപകനായ കൃഷ്ണകുമാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കേസില്‍ ഉള്‍പ്പെട്ട ഉന്നതരായ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് സംഭവത്തിന്റെ എഫ്.ഐ.ആര്‍. വൈകിപ്പിക്കുന്നത്. ഇത് മുന്‍പൊന്നും കണ്ടിട്ടില്ലാത്ത രീതിയാണ്. പ്രമുഖരാണ് ഈ ആക്രമണത്തിന് പിന്നിലുള്ളത് എന്നതിന്റെ തെളിവാണ് എഫ്.ഐ.ആര്‍. സമര്‍പ്പിക്കുന്നതിലെ ഈ കാലതാമസം എന്നു വ്യക്തമാണ്. അധ്യപകന്‍ അബോധാവസ്ഥയിലാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, അദ്ദേഹവുമായി ബന്ധുള്ള മറ്റുള്ളവരില്‍ നിന്ന് തെളിവു ശേഖരിച്ചുക്കാം. എന്നാല്‍, ഈ കേസില്‍ അതുണ്ടായിട്ടില്ല. ഇതെല്ലാം ഒരു ഒത്തുകളിയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തുകയാണ് വേണ്ടത്-കോടിയേരി ആവശ്യപ്പെട്ടത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക