Image

പൂനുള്ളാന്‍ പോണവരെ (കവിത)

എ.സി. ജോര്‍ജ് Published on 01 August, 2013
പൂനുള്ളാന്‍ പോണവരെ (കവിത)
പൂവൊന്നു നുള്ളുവാന്‍ കൈനീട്ടിയെത്തുമ്പോള്‍
മുള്‍മുനകൊണ്ടെന്റെ വിരല്‍ത്തുമ്പു മുറിയുമെ
പാടുവാനേറെക്കൊതിക്കുമെന്നാരോമല്‍ പൈങ്കിളി
പാട്ടിന്റെയീണം മറക്കുന്നു മഴവില്ലിനഴകൊന്നു
നുകരുമ്പോഴതിന്‍ പിന്നില്‍ മഴമേഘമൊരു
മത്തഗജമായിച്ചീറുന്നു, തുള്ളിക്കൊരുകുടം
വച്ചുപെയ്യും മഴക്കണ്ണീര്‍ പുഴയില്‍ ഞാന്‍
മുങ്ങിത്തുടിക്കുന്നു എന്നുടെ മനമാകും
തെളിനീലവാനിലെങ്ങും കരിമുകില്‍ തുണ്ടുകള്‍
ഒഴുകിയെത്തീടുന്നു ചെന്താമരപ്പൂക്കള്‍
മിഴിചിമ്മിത്തുറക്കുന്നു വിളക്കിനു നിഴല്‍പോലെ
പകലിനു നിശപോലെ ചിരിക്കൊപ്പം കണ്ണീരെങ്കിലും
അഴലിന്‍ കരിനീലപ്പൂക്കള്‍ വിരിയുമ്പോള്‍
ഇടറുന്നതെന്തേ മനം വഴിയുന്നതെന്തേ മിഴി




Join WhatsApp News
vayanakkaran 2013-08-02 12:32:23
പൂവൊന്നു നുള്ളുവാൻ‌ കൈനീട്ടുന്നതിൻ മുന്നെ
നഖങ്ങൾ നീട്ടുക, മൂർച്ച വച്ചീടുക...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക