Image

ലീഗിനെ തളര്‍ത്തുന്നവര്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കില്ല: കുഞ്ഞാലിക്കുട്ടി

Published on 06 October, 2011
ലീഗിനെ തളര്‍ത്തുന്നവര്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലീഗിനെ തളര്‍ത്തുന്ന ഇടതുപക്ഷം പോലുള്ള പാര്‍ട്ടികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന്‌ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക്‌ സി. ഇ. ഒ നിയമനവുമായി ബന്ധപ്പെട്ട പി. സി ജോര്‍ജിന്‍െറ ആരോപണങ്ങള്‍ക്ക്‌ പിന്നാലെ, അച്യുതാനന്ദന്‍ മന്ത്രിസഭയുടെ അഴിമതി , കൊള്ളരുതായ്‌മ കഥകളും സ്വജന പക്ഷപാത സമീപനങ്ങളും സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരുമെന്നും ലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്ത്‌ ഇടതുപക്ഷം നടത്തുന്ന സ്‌പോണ്‍സേര്‍ഡ്‌ സമരങ്ങളെ ഞങ്ങള്‍ തള്ളിക്കളയുന്നു. മലപ്പുറത്തിന്‍െറ വികസനങ്ങളുമായി ബന്ധപ്പെട്ട്‌ മലപ്പുറം ബജറ്റ്‌ എന്ന പേരില്‍ തല്‍പര കക്ഷികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ ലീഗിന്‍െറ സംഘശക്തിയിലൂടെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക