Image

ഒഐസിസി പ്രവാസി വികസന സദസ്‌ സംഘടിപ്പിക്കുന്നു

ജിന്‍സ്‌ കൈതവന Published on 06 October, 2011
ഒഐസിസി പ്രവാസി വികസന സദസ്‌ സംഘടിപ്പിക്കുന്നു
അയര്‍ലന്‍ഡ്‌: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ അയര്‍ലന്‍ഡ്‌ ഘടകം പ്രവാസി വികസന സദസ്‌ സംഘടിപ്പിക്കുന്നു. ഒന്‍പത്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ അയര്‍ലന്‍ഡിലെ (WSAF HALL, 23 SUMMElVILLE DlIVE, ClUMLIN, DUBLIN걲)) ആണ്‌ പ്രവാസി വികസന സദസ്‌ സംഘടിപ്പിക്കുന്നത്‌.

പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കേരള സര്‍ക്കാരിനെ അറിയിക്കുകയാണ്‌ പ്രഥമ പ്രവാസി വികസന സദസിന്റെ ലക്ഷ്യമെന്ന്‌ ഒഐസിസി ചെയര്‍മാന്‍ ജിന്‍സ്‌ കൈതവനയും പ്രസിഡന്റ്‌ വിനോയി പനച്ചിക്കലും അറിയിച്ചു. അയര്‍ലന്‍ഡ്‌ മലയാളികള്‍ക്ക്‌ കേരള സര്‍ക്കാരില്‍ നിന്ന്‌ എന്തെങ്കിലും സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അടിയന്തിരമായി ഇടപെടുന്നതിനുള്ള സാഹചര്യവും സംജാതമാക്കിയിട്ടുണ്ടെന്നും ഒഐസിസി അയര്‍ലന്‍ഡ്‌ ഘടകം ഭാരവാഹികള്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടുകള്‍ക്കും ഭരണ നേട്ടങ്ങള്‍ക്കും അയര്‍ലന്‍ഡില്‍ പ്രചരണം കൊടുക്കുന്നതിനുള്ള കര്‍മപരിപാടിയും യോഗത്തില്‍ തയാറാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അയര്‍ലന്‍ഡിലെയും നാട്ടിലെയും പ്രമുഖരായ കോണ്‍ഗ്രസ്‌ നേതാക്കള്‍ യോഗത്തെ അഭിസംബോധന ചെയ്യും. എല്ലാ മലയാളി സുഹൃത്തുക്കളും പ്രവാസി വികസന സദസില്‌ പങ്കെടുക്കണമെന്ന്‌ ഒഐസിസി അയര്‍ലന്‍ഡ്‌ ഘടകം ചെയര്‍മാന്‌ ജിന്‍സ്‌ കൈതവനയും പ്രസിഡന്റ്‌ വിനോയി പനച്ചിക്കലും അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക