Image

വിയന്നയില്‍ യല്‍ദോ മാര്‍ ബസേലിയോസിന്റെ പെരുനാള്‍ ആഘോഷിച്ചു

ജോജോ പാറയ്‌ക്കല്‍ Published on 06 October, 2011
വിയന്നയില്‍ യല്‍ദോ മാര്‍ ബസേലിയോസിന്റെ പെരുനാള്‍ ആഘോഷിച്ചു
വിയന്ന: സെന്റ്‌ ബസേലിയോസ്‌ യല്‍ദോ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഇടവകയുടെ കാവല്‍പിതാവായ യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മപെരുനാള്‍ ആചരിച്ചു.
ആദ്യദിവസം സന്ധ്യാ നമസ്‌കാരം, സുവിശേഷ പ്രസംഗം, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും യുവജനങ്ങളുടെയും കലാപരിപാടികളും നടന്നു.

പെരുനാള്‍ ദിനത്തില്‍ വികാരി റവ.ഡോ. ബിജി ചിറത്തിലാട്ട്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബാവായുടെ ജീവിതമാതൃകകളെക്കുറിച്ച്‌ അദ്ദേഹം സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന്‌ ആഘോഷപൂര്‍വമായ റാസ നടന്നു. നേര്‍ച്ചവിളമ്പ്‌, സദ്യ എന്നിവയോടെ പെരുനാള്‍ സമാപിച്ചു.
വിയന്നയില്‍ യല്‍ദോ മാര്‍ ബസേലിയോസിന്റെ പെരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക