Image

കൊതുകുതിരികള്‍ ഹാനികരമെന്ന്

Published on 04 August, 2013
കൊതുകുതിരികള്‍ ഹാനികരമെന്ന്
വാഷിങ്ടണ്‍: കൊതുകുതിരികള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം. ഇവ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെ നോര്‍ത് കരോലൈന സര്‍വകലാശാലയിലെ സാംക്രമികരോഗ വിഭാഗം പ്രഫസര്‍ കാരിന്‍ ബി. യീറ്റസിന്‍െറ നേതൃത്വത്തിലുള്ള ഗവേഷകസംഘം നടത്തിയ പഠനത്തിലാണ് ഇത് കണ്ടത്തെിയത്. കൊതുകുതിരിയില്‍ നിന്നുള്ള പുക ശ്വസിക്കുന്നത് മനുഷ്യന്‍െറ കണ്ണ്, തൊണ്ട, മൂക്ക്, തൊലി തുടങ്ങിയവയെ ബാധിക്കാമെന്നും ഇതുമൂലം ആസ്ത്മ, തലവേദന, ഹൃദ്രോഗം, മറ്റു ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക