Image

ദമാമില്‍ പനോരമ ഈദ്‌, ഓണം ആഘോഷം സംഘടിപ്പിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 06 October, 2011
ദമാമില്‍ പനോരമ ഈദ്‌, ഓണം ആഘോഷം സംഘടിപ്പിച്ചു
ദമാം കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ നിവാസികളുടെ സംഘടനയായ പനോരമയുടെ ആഭിമുഖ്യത്തില്‍ ഈദ്‌, ഓണം സംഗമം 2011 സംഘടിപ്പിച്ചു

രാവിലെ 9.30ന്‌ സുഹൈലിന്റെ ഖുര്‍ആന്‍ പാരായണത്തോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. തുടര്‍ന്ന്‌ വിവിധ കായിക മത്സരങ്ങള്‍ നടത്തി.

ഉച്ചയ്‌ക്ക്‌ 12.30ന്‌ നടന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സുലൈമാന്‍ നിരണം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അല്‍ഖൊസൈമ ഇന്ത്യന്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍ ഈദ്‌, ഓണ സന്ദേശം നല്‍കി. പി.എം.എ. ഹാരിസ്‌ (മലയാളം റിപ്പോര്‍ട്ടര്‍), ജോസ്‌ തോമസ്‌, തോമസ്‌ മാത്യു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

പത്താം ക്ലാസ്‌ പരീക്ഷയില്‍ ജില്ലയില്‍നിന്നും ഉയര്‍ന്നു മാര്‍ക്കുവാങ്ങിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്‌ വിതരണം ശ്രീദേവി മേനോന്‍ നിര്‍വഹിച്ചു. പനോരമ കുടുംബത്തില്‍നിന്നും കഴിഞ്ഞമാസം വിവാഹിതരായവര്‍ക്കുള്ള മംഗളപത്രം മാത്യു ജോര്‍ജ്‌ നല്‍കി നിര്‍വഹിച്ചു. സെക്രട്ടറി അനില്‍ മാത്യൂസ്‌ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ രാജു ജോര്‍ജ്‌ നന്ദിയും പറഞ്ഞു.

ഓണസദ്യയ്‌ക്കുശേഷം തിരുവാതിര, വഞ്ചിപ്പാട്ട്‌, നാടന്‍പാട്ട്‌, മാസ്റ്റര്‍ നിരഞ്‌ജന്‍, വിവേക്‌, ശ്രീജിത്ത്‌ എന്നിവര്‍ സംഗീതവും സനല്‍ തട്ടയുടെ മിമിക്രിയും നടന്നു.

ജോണ്‍സണ്‍ ചെറിയാന്‍ കിടങ്ങന്നൂര്‍, ജോണ്‍സണ്‍ സാമുവല്‍, ജോണ്‍സണ്‍ ചേക്കാനം, പ്രകാശ്‌ ചെങ്ങറ, ബേബിച്ചന്‍ ഇലന്തൂര്‍, ജേക്കബ്‌ മരാമണ്‍, മെഹബൂബ്‌, സാജന്‍ കൈപ്പട്ടൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ദമാമില്‍ പനോരമ ഈദ്‌, ഓണം ആഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക