Image

സാമ്പത്തികമാന്ദ്യം: ബി.ബി.സി 000 ജീവനക്കാരെ പിരിച്ചുവിടും

Published on 06 October, 2011
സാമ്പത്തികമാന്ദ്യം: ബി.ബി.സി 000 ജീവനക്കാരെ പിരിച്ചുവിടും
ലണ്ടന്‍: സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന്‌ മാധ്യമസ്ഥാപനമായ ബി.ബി.സി. (ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിങ്‌ കോര്‍പ്പറേഷന്‍) 2000 ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായാണ്‌ ജീവനക്കാരുടെ പിരിച്ചുവിടലെന്ന്‌ ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ മാര്‍ക്‌ തോംപ്‌സണ്‍ പറഞ്ഞു.

അഞ്ചുവര്‍ഷംകൊണ്ട്‌ 2000 ജീവനക്കാരെ പിരിച്ചുവിടാനാണ്‌ ഉദ്ദേശിക്കുന്ന കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. 2017 ഓടെ മൊത്തം ചെലവിന്റെ 20 ശതമാനത്തോളം കുറയ്‌ക്കാനുള്ള സാമ്പത്തികാസൂത്രണമാണ്‌ കമ്പനി നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന്‌ ഡയറക്‌ടര്‍ മാര്‍ക്‌ തോംപ്‌സണ്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക