Image

സീറോ മലബാര്‍ കത്തീഡ്രലില്‍ ബൈബിള്‍ മാസാചരണത്തിന്‌ തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2011
സീറോ മലബാര്‍ കത്തീഡ്രലില്‍ ബൈബിള്‍ മാസാചരണത്തിന്‌ തുടക്കം
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ബൈബിള്‍ മാസാചരണത്തിന്‌ തുടക്കംകുറിച്ചു. ഒക്‌ടോബര്‍ രണ്ടിന്‌ ഞായറാഴ്‌ച രാവിലെ നടന്ന ബൈബിള്‍ പ്രദക്ഷിണത്തിനും, ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനകള്‍ക്കും മറ്റ്‌ ചടങ്ങുകള്‍ക്കും വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികളെ അഭിസംബോധന ചെയ്‌ത ജോയി അച്ചന്‍ വിശുദ്ധ ഗ്രന്ഥം ആത്മീയ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കേണ്ടതിന്റെ ആവശ്യതയെക്കുറിച്ച്‌ ഉത്‌ബോധിപ്പിച്ചു. ആശയവിനിമയത്തിന്‌ ഏറെ വേഗതയുള്ള യുവതലമുറ ദൈവത്തില്‍ നിന്നും പ്രത്യേകം തയാറാക്കി നല്‍കപ്പെട്ടിരിക്കുന്ന വി. ഗ്രന്ഥത്തിലെ സന്ദേശങ്ങള്‍ വളരെ ശുഷ്‌കാന്തിയോടെ വായിച്ചറിഞ്ഞ്‌ പ്രതികരിക്കേണ്ടത്‌ ഏറെ ആവശ്യമാണെന്നും, എങ്ങനെയെന്നും വളരെ ലളിതമായ ഭാഷയില്‍ ജോയി അച്ചന്‍ അവതരിപ്പിച്ചു.

ബൈബിള്‍ മാസാചരണത്തോടനുബന്ധിച്ച്‌ കുട്ടികള്‍ക്കുവേണ്ടി ഒക്‌ടോബര്‍ മാസം മുഴുവന്‍ നടത്താനുദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ക്കും, പരിപാടികള്‍ക്കും വേണ്ട രൂപരേഖ തയാറാക്കിക്കഴിഞ്ഞുവെന്ന്‌ മതബോധന സ്‌കൂള്‍ ഡയറക്‌ടര്‍ സിസ്റ്റര്‍ ജസ്‌ലിന്‍ തലച്ചിറ അറിയിച്ചു.

ഡയറക്‌ടര്‍ സിസ്റ്റര്‍ ജസ്‌ലിന്‍, അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഡോ. ജയരാജ്‌ ഫ്രാന്‍സീസ്‌, രജിസ്‌ട്രാര്‍ സോണി തേവലക്കര, മതബോധന സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ ഈ ദിവസം കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം ഒരുക്കുന്നതില്‍ പരിശ്രമിച്ചു. കത്തീഡ്രല്‍ ഇടവകയിലെ മതപഠന സ്‌കൂളില്‍ 850-ലധികം കുട്ടികള്‍ പഠിക്കുന്നു എന്നതും പ്രത്യേകം പ്രസ്‌താവ്യമാണ്‌.
സീറോ മലബാര്‍ കത്തീഡ്രലില്‍ ബൈബിള്‍ മാസാചരണത്തിന്‌ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക