Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഹെല്‍ത്ത്‌ അവയര്‍നെസ്‌ സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2011
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഹെല്‍ത്ത്‌ അവയര്‍നെസ്‌ സെമിനാര്‍
ഷിക്കാഗോ: ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത്‌ അവയര്‍നെസ്‌ സെമിനാര്‍ നടത്തുന്നു. ഒക്‌ടോബര്‍ 15 ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ രണ്ടുമണിവരെ ചാവറ ഹാളിലാണ്‌ സെമിനാര്‍ നടത്തുന്നതെന്ന്‌ പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ടെസ്സി ആന്‍ഡ്രൂസ്‌ (847 814 8377) അറിയിച്ചു.

Sleep Apnea (ഉറക്കത്തിലുള്ള ശ്വാസതടസ്സം), Basic Life Support & First Aid, Stroke and Diabetes, Challenges in Parenting Teenagers എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി ഡോ. എഡ്‌വിന്‍ കാച്ചപ്പള്ളി എം.ഡി, ബീന വള്ളിക്കളം, ലിങ്കി സാംസണ്‍, അജിമോള്‍ പുത്തന്‍പുരയ്‌ക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ഹൈസ്‌കൂളില്‍ പഠിക്കുന്നവര്‍ മുതല്‍ ആര്‍ക്കുവേണ്ടമെങ്കിലും ഈ സെമിനാറില്‍ സംബന്ധിക്കാവുന്നതാണ്‌. ലഘു ഭക്ഷണവും ലഞ്ചും സൗജന്യമായി നല്‍കുന്നതാണ്‌.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഹെല്‍ത്ത്‌ അവയര്‍നെസ്‌ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക