Image

ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌ ഒക്‌ടോബര്‍ 15-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2011
ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌ ഒക്‌ടോബര്‍ 15-ന്‌
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ ജുഡീഷ്യല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഒക്‌ടോബര്‍ 15-ന്‌ ന്യൂയോര്‍ക്കില്‍ നടത്തപ്പെടും. ഒക്‌ടോബര്‍ 15-ന്‌ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂവില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിലാണ്‌ പുതിയ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്‌.

നിലവിലുള്ള ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗങ്ങളായ തോമസ്‌ കോശി (ചെയര്‍മാന്‍), വിന്‍സെന്റ്‌ ബോസ്‌ (വൈസ്‌ ചെയര്‍മാന്‍), ജോര്‍ജ്‌ തോമസ്‌ (ജെനറല്‍ സെക്രട്ടറി), വര്‍ഗീസ്‌ ഫിലിപ്പ്‌ (മെമ്പര്‍), മാത്യു എടപ്പാറ (മെമ്പര്‍) എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ്‌ പുതിയ 5 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്‌.

അനിയന്‍ ജോര്‍ജ്‌, യോഹന്നാന്‍ ശങ്കരത്തില്‍, ജോര്‍ജ്‌ പാര്‍ണേല്‍ എന്നിവര്‍ ഇലക്ഷന്‍ കമ്മീഷണര്‍മാരായി ജുഡീഷ്യല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോണ്‍ (ബേബി) ഊരാളില്‍ അറിയിച്ചു.

ഫോമയില്‍ അംഗമായിട്ടുള്ള ഓരോ അസോസിയേഷനും 5 പ്രതിനിധികളെ വീതം ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിന്‌ അയയ്‌ക്കാവുന്നതാണ്‌. ദൂരെ നിന്നുവരുന്ന പ്രതിനിധികള്‍ക്ക്‌ ജോണ്‍ എഫ്‌ കെന്നഡി എയര്‍പോര്‍ട്ടാണ്‌ സൗകര്യപ്രദം. ക്വാളിറ്റി ഇന്‍ (718 343 9600), ഫ്‌ളോറര്‍ പാര്‍ക്ക്‌ മോട്ടോര്‍ ലോഡ്‌ജ്‌ (1 800 255 9680) തുടങ്ങിയവ താമസത്തിന്‌ തെരഞ്ഞെടുക്കാവുന്നതാണ്‌.
ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌ ഒക്‌ടോബര്‍ 15-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക