Image

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ കെ.സി.ബി.സി ആദരിക്കുന്നു

Published on 07 October, 2011
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ കെ.സി.ബി.സി ആദരിക്കുന്നു
കൊച്ചി: കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടുകളുള്ള ദമ്പതികളെ കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിലുള്ള പ്രോ-ലൈഫ്‌ സമിതിയും കൊച്ചി ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും സംയുക്തമായി ആദരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നവംബര്‍ 14ന്‌ മൂന്നിന്‌ എറണാകുളം സൗത്തിലെ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

കൂടുതല്‍ കുട്ടികള്‍ നാടിന്റെ പുരോഗതിക്കും നന്മയ്‌ക്കും, വലിയ കുടുംബം സംതൃപ്‌ത കുടുംബം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു കെട്ടുറപ്പുള്ള കുടുംബജീവിതത്തിന്റെ പ്രസക്തിയും ആവശ്യകതയും വ്യക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു ജീവസമൃദ്ധി പദ്ധതിയെന്നു പേരിട്ടിരിക്കുന്ന പദ്ധതി ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ്‌ സമിതിയുടെയും ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അറിയിച്ചു.

സന്താനങ്ങളെ സമ്പത്തായി കാണണം. കുട്ടികളും കുടുംബവും ഏതെങ്കിലും ഒരു സമുദായത്തിന്റെയോ ദേശത്തിന്റെയോ പ്രശ്‌നമായി അവതരിപ്പിച്ചു രാഷ്‌ട്രത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിന്റെ കെട്ടുറപ്പിനെ ഇല്ലായ്‌മ ചെയ്യരുത്‌, ഇതാണു പ്രോ-ലൈഫ്‌ പ്രവര്‍ത്തകരുടെ കാഴ്‌ചപ്പാട്‌- മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വ്യക്തമാക്കി.

കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരി, മൂവാറ്റുപുഴ രൂപതാ മെത്രാന്‍ ഡോ.ഏബ്രഹാം മാര്‍ ജൂലിയോസ്‌, റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ.ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ഫാ. ജോസ്‌ കുറിയേടത്ത്‌, സിസ്റ്റര്‍ ഡോ. മേരി മാര്‍സലസ്‌, ഫാ.ജോസ്‌ കോട്ടയില്‍, ഫാ.റോബി കണ്ണന്‍ചിറ, ജോര്‍ജ്‌ എഫ്‌. സേവ്യര്‍, ജേക്കബ്‌ മാത്യു, സാബു ജോസ്‌, ഡോ. സുമ ജില്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍: 9349910779.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക