Image

ബിന്‍ ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പാകിസ്താന്‍ വിടാന്‍ അനുമതി

Published on 07 October, 2011
ബിന്‍ ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പാകിസ്താന്‍ വിടാന്‍ അനുമതി
ഇസ്‌ലാമാബാദ്: അമേരിക്ക വധിച്ച അല്‍ ഖൈദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പാകിസ്താന്‍ വിട്ടുപോകാന്‍ അനുമതി. അബോട്ടാബാദില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടിയെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനാണ് രാജ്യംവിടാന്‍ അനുമതി നല്‍കിയത്. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയതിനാല്‍ അവര്‍ ഇനി പാകിസ്താനില്‍ തുടരേണ്ടതില്ലെന്ന് ജസ്റ്റിസ് ജാവേദ് ഇക്ബാല്‍ അധ്യക്ഷനായ കമ്മീഷന്‍ വ്യക്തമാക്കി.

ഉസാമ ബിന്‍ ലാദനും കുടുംബാംഗങ്ങളും താമസിച്ചിരുന്ന അബോട്ടാബാദിലെ വീട് പ്രാദേശിക ഭരണകൂടത്തിന് കൈമാറുമെന്ന് കമ്മീഷനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. അബോട്ടാബാദിലെ വീട്ടില്‍ താമസിച്ചതുമായ ബന്ധപ്പെട്ട വിവരങ്ങള്‍ ഉസാമയുടെ ഭാര്യമാരില്‍നിന്ന് ശേഖരിച്ചുവെങ്കിലും അവ പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായില്ല. മെയ് രണ്ടിനാണ് അമേരിക്കന്‍ സൈന്യം ഉസാമ ബിന്‍ ലാദനെ വധിച്ചത്. തുടര്‍ന്ന് ഉസാമയോടൊപ്പം അബോട്ടാബാദിലെ വീട്ടില്‍ താമസിച്ചിരുന്ന ഭാര്യമാരെയും ബന്ധുക്കളെയും പാകിസ്താന്‍ അധികൃതര്‍ അറസ്റ്റു ചെയ്യുകയും വീട് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക